കരിവെള്ളൂര്‍: കുണിയനില്‍ ബി ജെ പി പ്രവര്‍ത്തകന്റെ സ്‌കൂട്ടര്‍ കത്തിച്ച നിലയില്‍ കുണിയന്‍ പടിഞ്ഞാറേക്കര വായനശാലയ്ക്കു സമീപത്തെചൂരിക്കാടന്‍ രവിയുടെ സ്‌കൂട്ടറാണ് കത്തിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം.
വീടിന് സമീപം റോഡിലാണ് ഇന്ന് രാവിലെ നാട്ടുകാര്‍ സ്‌കൂട്ടര്‍ കത്തിച്ച നിലയില്‍ കണ്ടെത്തിയത്. തീ പടര്‍ന്ന്‌സമീപത്ത് സ്ഥാപിച്ച തറവാടിന്റെ ബോര്‍ഡും കത്തിനശിച്ചു. പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കി.
