മൂന്നാം മൈല്‍: ശിവഗിരി ശ്രീ അര്‍ദ്ധനാരീശ്വര ക്ഷേത്രം അഞ്ചാം വയല്‍, ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി ആഘോഷസമിതിയുടെയും, മുണ്ടോട്ട് കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്തിന്റെയും നേതൃത്വത്തില്‍ മൂന്നാം മൈലില്‍ നിന്നും ക്ഷേത്രത്തിലേക്ക് കലവറനിറയ്ക്കല്‍ ഘോഷയാത്ര നടന്നു. നാളെ രാവിലെ 6 മണിക്ക് നട തുറക്കല്‍, 8 ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ആലമ്പാടി പത്മനാഭ തന്ത്രിയുടെ മഹനീയ കാര്‍മ്മികത്വത്തില്‍ മഹാമൃത്യുഞ്ജയ ഹോമം . 10.30 ന് പി വി ഓംപ്രകാശ് മാസ്റ്റര്‍ ആദ്ധ്യാത്മിക പ്രഭാഷണം നടത്തും. തുടര്‍ന്ന് മഹാപൂജ, അന്നദാനം.വൈകീട്ട് 4.30 ന് നടതുറക്കല്‍ 5 മണിക്ക് സ്വാമി ധര്‍മ്മ ചൈതന്യയുടെ കാര്‍മ്മികത്വത്തില്‍ ശിവാഷ്ടോത്തര ശതനാമാര്‍ച്ചന നടക്കും. തുടര്‍ന്ന് ദീപാരാധന,നിറമാല, മാതൃസമിതിയുടെ നേതൃത്വത്തില്‍ കൈകൊട്ടികളി, 8.30 ന് അത്താഴപൂജ , 9 ന് രതീഷ് കണ്ടെടുക്കം ടീമിന്റെ ഗാനസുധ.
