കുറ്റാന്വേഷണവും, ക്രമസമാധാനവും വേര്‍തിരിച്ച് പോലീസ് സേവനം കാലാനുസൃതമായി പരിഷ്‌കരിക്കണം: കേരള പോലീസ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ സമ്മേളനം

പൊയ് നാച്ചി: മാറിവരുന്ന കാലഘട്ടത്തില്‍ നീതി നിര്‍വ്വഹണം സുഗമമാക്കുന്നതിന് പോലീസ് സ്റ്റേഷനുകളിലെ കുറ്റാന്വേഷണ ജോലികളും, ക്രമസമാധാന പാലനവും വേര്‍തിരിച്ച് പോലീസ് സേവനം കാലാനുസൃതമായ് പരിഷ്‌ക്കരിക്കണമെന്ന് കേരള പോലീസ് അസോസിയേഷന്‍ കാസര്‍കോട് 36ാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
പൊയിനാച്ചി രാജ്പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സി എച്ച് കുഞ്ഞമ്പു എം എല്‍ എ ഉദ്ഘാടനം ചെയ്തു.
കെ പി എ ജില്ലാ പ്രസിഡന്റ് പി. പ്രകാശന്‍ അധ്യക്ഷനായി. കാസര്‍കോട് അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് സിഎം ദേവദാസന്‍ വിശിഷ്ടാതിഥിയായി. കാഞ്ഞങ്ങാട് ഡി വൈ എസ് പി. കെ.പി. സുരേഷ്ബാബു, കെ പി എ സംസ്ഥാന ജോയിന്റ് സെക്രട്ടറി സഞ്ജു വി കൃഷ്ണന്‍, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി പി രവീന്ദ്രന്‍ പി,കെ.പി.ഒ.എ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം എം സദാശിവന്‍, കെ പി എ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം എ പി സുരേഷ്, കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇ.വി. പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ടി രാജേഷ് നന്ദി പറഞ്ഞു. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം കാസര്‍കേട് എ എസ് പി അച്ചുത് അശോക് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. കെ.പി.എ.സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ടി.വി.ജയേഷ് , ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡന്റ് ടി.ഗിരീഷ് ബാബു ടി എന്നിവര്‍ സംസാരിച്ചു.കെ പി എ സംസ്ഥാന സെക്രട്ടറി എ. സുധീര്‍ഖാന്‍ സംഘടനാ റിപ്പോര്‍ട്ടും,ജില്ലാ സെക്രട്ടറി പി വി. സുധീഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ജില്ലാ ട്രഷറര്‍ കെ. അജിത്ത്കുമാര്‍ വരവ് ചെലവ് കണക്കും, ഓഡിറ്റ് കമ്മിറ്റി അംഗം എന്‍ ഡി വിനീത് ഓഡിറ്റ് റിപ്പോര്‍ട്ടും, കെ പി എ ജില്ലാ വൈസ് പ്രസിഡന്റ് ടി വി പ്രമോദ് പ്രമേയാവതരണവും നടത്തി. ജില്ലയിലെ മുഴുവന്‍ യൂണിറ്റില്‍ നിന്നും പ്രതിനിധികള്‍ ചര്‍ച്ചയ്ക്കായി പങ്കെടുത്തു. ചര്‍ച്ചയ്ക്ക് ശേഷം സംസ്ഥാന സെക്രട്ടറിയും, ജില്ലാ സെക്രട്ടറിയും മറുപടി പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ പി വി ലിജിന്‍ സ്വാഗതവും,കെ പി എ ജില്ലാ ജോ. സെക്രട്ടറി എം രഞ്ജീഷ് അനുശോചന പ്രമേയവും, കെ പി എ ജില്ലാ നിര്‍വ്വാഹക സമിതി അംഗം കെ.വി സൗമ്യ നന്ദിയും പറഞ്ഞു.

 

error: Content is protected !!