രോഗനിര്‍ണ്ണയ രംഗത്ത് കുതിച്ചുചാട്ടം; ആയിരം കടന്ന് കാസര്‍കോട് ആസ്റ്റര്‍ മിംസിലെ എം ആര്‍ ഐ പരിശോധനകള്‍

കാസര്‍കോട്: മികച്ച രോഗനിര്‍ണ്ണയ സേവനങ്ങളില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ആസ്റ്റര്‍ മിംസ് കാസര്‍കോട്. ആശുപത്രിയില്‍ 1001 എംആര്‍ഐ (എം ആര്‍ ഐ) നടപടിക്രമങ്ങളും 500 ഫീറ്റല്‍ സ്‌കാനിംഗ് പ്രൊസീജ്യറുകളും വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. അത്യാധുനിക ഇമേജിംഗ് സാങ്കേതികവിദ്യയും കൃത്യതയാര്‍ന്ന രോഗനിര്‍ണ്ണയവും ഉറപ്പാക്കി ചുരുങ്ങിയ കാലയളവിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഇന്ത്യ ഗ്രൂപ്പ് സിഒഒ (സി ഒ ഒ) എസ്. രമേഷ് കുമാര്‍, കണ്‍ട്രി ഹെഡ് (സെയില്‍സ്, മാര്‍ക്കറ്റിംഗ്, ആര്‍സിഎം), വിനീഷ് ഗെയ് എന്നിവരുടെ സാന്നിധ്യത്തില്‍ കേക്ക് മുറിച്ചാണ് ഈ സന്തോഷം പങ്കിട്ടത്. ആസ്റ്റര്‍ മിംസ് കാസര്‍കോട് സിഒഒ സുധീര്‍ ബാസുരി, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് മെഡിക്കല്‍ ഡയറക്ടര്‍ ഡോക്ടര്‍ കെ.എം സൂരജ് , വിവിധ വകുപ്പ് മേധാവികള്‍, ഡോക്ടര്‍മാര്‍, മറ്റ് ജീവനക്കാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. കൃത്യമായ രോഗനിര്‍ണ്ണയത്തിലൂടെ മികച്ച ചികിത്സാ അനുഭവം രോഗികള്‍ക്ക് നല്‍കാന്‍ ആസ്റ്റര്‍ മിംസ് പ്രതിജ്ഞാബദ്ധമാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ വ്യക്തമാക്കി. കാസര്‍കോട് മേഖലയിലെ ആരോഗ്യരംഗത്ത് നൂതനമായ ഇമേജിംഗ് സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഈ നാഴികക്കല്ല് വലിയൊരു ചുവടുവെപ്പാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

error: Content is protected !!