ജനാധിപത്യ മഹിളാ അസോസിയേഷന്‍ കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി സി ജാനകി കുട്ടി അനുസ്മരണം നടത്തി

കാഞ്ഞങ്ങാട് : ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുന്‍ ജില്ലാ കമ്മിറ്റിയംഗം . കാഞ്ഞങ്ങാട് നഗരസഭ മുന്‍വികസന സമിതി അധ്യക്ഷയും പൊതുപ്രവര്‍ത്തകയുമായ സി ജാനകി കുട്ടിയുടെ നാലാം ചരമ അനുസ്മരണ ദിനം ജനാധിപത്യ മഹിളാ അസോസിയേഷന്‍ കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി വിവിധ പരിപാടികളോടുകൂടി നടത്തി .മേലാംകോട് എകെജി മന്ദിരത്തില്‍ നടന്ന അനുസ്മരണയോഗം അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ടി കെ ചന്ദ്രമ്മ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് പി എ ശകുന്തളഅധ്യക്ഷത വഹിച്ചു. സുനു ഗംഗാധരന്‍, വി വി പ്രസന്നകുമാരി ,ദേവി രവീന്ദ്രന്‍ ,അഡ്വ: പി ബിന്ദു ,ഫൗസിയ ഷെരീഫ് ,കെ രുഗ്മിണി എന്നിവര്‍ സംസാരിച്ചു ഏരിയ സെക്രട്ടറി കെ വി സുജാത സ്വാഗതം പറഞ്ഞു 14 വില്ലേജുകളില്‍ നിന്നായിനിരവധി പ്രവര്‍ത്തകര്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുത്തു

 

error: Content is protected !!