അതിഥി തൊഴിലാളി ഉറക്കത്തില്‍ മരിച്ചു

പാലക്കുന്ന്: അതിഥി തൊഴിലാളിയായ കാശി റാം (46) താമസ സ്ഥലത്ത് ഉറക്കത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കുന്ന് സാഗര്‍ ഹോട്ടലില്‍ ചൈനീസ് ഫുഡ് ഉണ്ടാക്കുന്ന ആളാണ്. വ്യാഴാഴ്ച പുലര്‍ച്ചെ ഉറങ്ങാനായി താമസ സ്ഥലത്തേക്ക് പോയ കാശി ഒരു മണിക്കും രാവിലെ ഒന്‍പത് മണിക്കും ഇടയില്‍ ഏതേ സമയത്ത് മരിച്ചു. തെക്കന്‍ ദല്‍ഹിയിലെ ബദര്‍പൂര്‍ ഹരിനഗര്‍ കിഴ്‌സന്‍ ഡസ് വയിലെ ഭഗത് റാമിന്റെ മകനാണ്. ഭാര്യ: ബി.കെ. കാളി. ബേക്കല്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഭാര്യയുടെയും  ബന്ധുക്കളുടേയ്യം അനുമതിയോടെ കാസര്‍കോട് പൊതു ശ്മശാനത്തില്‍ വെള്ളിയാഴ്ച സംസ്‌ക്കരിക്കും.

 

error: Content is protected !!