കാഞ്ഞങ്ങാട് : അജാനൂര്‍ പഞ്ചായത്ത് 17ാം വാര്‍ഡ് മെമ്പര്‍ ഖാലിദ് അറബിക്കാടത്ത് തന്റെ വാര്‍ഡിലെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നേരിട്ടറിയാനും വാര്‍ഡിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാനും ഗൃഹ സന്ദര്‍ശനം തുടങ്ങി. ലൈഫ് മിഷന്, വാര്‍ധക്യകാല പെന്ഷന്, മറ്റ് ക്ഷേമ പദ്ധതികള്‍ എന്നിവയ്ക്ക് യോഗ്യരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനും ജനങ്ങളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനും പദ്ധതികള്‍ ആസൂത്രണം ചെയ്യാനും വാര്‍ഡിലെ പൗരന്മാരുടെ പരാതികള്‍ പരിഹരിക്കുന്നതിനും ആവശ്യങ്ങള്‍ പഞ്ചായത്ത് ഭരണസമിതിയില്‍ അറിയിക്കുന്നതിനും വേണ്ടിയാണ് ഖാലിദ് ഗൃഹ സന്ദര്‍ശനം നടത്തുന്നത്. തിരക്കുപിടിച്ച ജീവിതത്തിനിടയിലും സ്വന്തം വാര്‍ഡിന്റെ ക്ഷേമ പ്രവര്‍ത്തനത്തിന് വളരെ പ്രാധാന്യം നല്‍കിയാണ് മെമ്പര്‍ വേറിട്ടൊരു പ്രവര്‍ത്തനം നടത്തുന്നത്. ഈ അടുത്ത ദിവസമാണ് വാര്‍ഡിന്റെ എല്ലാ വിവരണങ്ങളും അടങ്ങിയ അത്യാധൂനിക മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങിയത്. പദ്ധതികള്‍ അര്‍ഹരിലേക്ക് അതിവേഗം എത്തിക്കാനും,ജന സേവനം കൂടുതല്‍ സുതാര്യമാക്കാനും അതിവേഗം ജനങ്ങളിലേക്ക് എത്തിക്കുവാന്‍ വേണ്ടിയുമാണ് ഈ ആപ്പ് ക്രിയേറ്റീവ് ചെയ്തത്. ഒരു വാര്‍ഡ് മെമ്പര്‍ എന്ന നിലയില്‍ പഞ്ചായത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളിലും, വാര്‍ഡിലെ ക്ഷേമപ്രവര്‍ത്തനങ്ങളിലും സജീവമാണ് ഖാലിദ്.
