ടി നസുറുദ്ധീന്‍ അനുസ്മരണവും വ്യാപാരി സുരക്ഷ സഹായ വിതരണവും നടത്തി

കാഞ്ഞങ്ങാട്: വ്യാപാരി വ്യവസായി ഏ കോപന സമിതി സംസ്ഥാന പ്രസിഡന്റായിരുന്ന ടി നസുറുദ്ധീന്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും വ്യാപാരി സുരക്ഷ പദ്ധതി പ്രകാരമുള്ള സഹായ വിതരണവും നടത്തി. കാഞ്ഞങ്ങാട് മര്‍ച്ചന്റ് അ സോസി യേഷന്‍ നേതൃത്വത്തില്‍ വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ ജില്ലാ വൈസ് പ്രസിഡന്റ് ഹംസ പാലക്കി നസുറുദ്ധീന്‍ അനുസ്മരണം നടത്തി പുഷ്പാര്‍ച്ചനയ്ക്ക് നേതൃത്വം നല്‍കി. സുരക്ഷാ പദ്ധതിയും ധന സഹായ വിതരണവും ഹംസ പാലക്കി വിതരണം ചെയ്തു. നിര്യാതനായ വ്യാപാരി ഷുക്കൂര്‍ അബൂബക്കര്‍ ഹാജിയു ടെയും ചിത്താരി സ് റ്റോറുടമ അബ്ദുറഹ്മാന്‍ ഹാജിയു ടെയും കുടുംബാംഗങ്ങള്‍ക്കാണ് സുരക്ഷ പദ്ധതി പ്രകാരമുള്ള തുക നല്‍കിയത്. കെ.എം.എ പ്രസിഡണ്ട് സി.കെ ആസിഫ് അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി ഐശ്വര്യ കുമാരന്‍, ടി മുഹമ്മദ് അസ്ലം, കെ രജ്ഞിത്, ശോഭന ബാലകൃഷ്ണന്‍, ഷീജ മോഹന്‍, ചിത്ര രാധാകൃഷ്ണന്‍, ചന്ദ്രന്‍ പെറ്റ്, പ്രസന്ന ചന്ദ്രന്‍, ഖയ്യൂം പൂക്കുഞ്ഞ്, നിത്യാനന്ദ നായക്ക് പ്രസംഗിച്ചു.

error: Content is protected !!