നീലേശ്വരം : ഫെബ്രുവരി 14 ന് പൊയിനാച്ചി രാജ്പാലസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന കേരള പോലീസ് അസോസിയേഷന്റെ 36ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചെറപ്പുറം മിനി സ്റ്റേഡിയത്തില്‍ വെച്ച് കെ പി എ നീലേശ്വരം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ സന്ദേശം ഉയര്‍ത്തിക്കൊണ്ട്
ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. കെ പി ഒ എ ജില്ലാ സെക്രട്ടറി പി രവീന്ദ്രന്‍ സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായി 36 ബലൂണുകള്‍ പറത്തി ക്കൊണ്ട് ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. കെ പി എ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ വി പ്രദീപന്‍, സംഘടനയുടെ ജില്ലാ പ്രസിഡന്റ് പി. പ്രകാശന്‍ , ജില്ലാ സെക്രട്ടറി പി വി സുധീഷ് എന്നിവര്‍ സംസാരിച്ചു. മഹേഷ് കാങ്കോല്‍ അദ്ധ്യക്ഷത വഹിച്ചു. കെ പി എ ജില്ലാ നിര്‍വ്വാഹക സമിതി അംഗം എല്‍ ആര്‍ ദിലീഷ് കുമാര്‍ സ്വാഗതവും സന്തോഷ് നന്ദിയും പറഞ്ഞു.
