പ്രിന്‍സിപ്പല്‍മാരുടെ ഒഴിവുകള്‍ നികത്തുക: ജില്ല പ്രിന്‍സിപ്പല്‍ ഫോറം

കാഞ്ഞങ്ങാട് :ജില്ലയില്‍ ഒഴിവുള്ള പ്രിന്‍സിപ്പല്‍ തസ്തിയില്‍ ഉടന്‍ നിയമനം നടത്തണമെന്ന് കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ ഫോറം വാര്‍ഷിക ജനറല്‍ബോഡിയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു..വാര്‍ഷിക ജനറല്‍ബോഡി യോഗവും പ്രിന്‍സിപ്പാള്‍ മാര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം വും കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫോറം പ്രസിഡണ്ട് ഡോ. എ.വി സുരേഷ് ബാബു അധ്യക്ഷനായി. ആര്‍ ഡി ഡി എ കെ.വിനോദ് കുമാര്‍ മുഖ്യാതിഥിയായി.. മലപ്പുറം ആര്‍ ഡി ഡി.ബിയാട്രീസ് എ മരിയ,ജില്ലാ കോര്‍ഡിനേറ്റര്‍ സി വി അരവിന്ദാക്ഷന്‍ , ഡോ. എന്‍ വേണു നാഥന്‍ , ഡോ.ടി. ഗീത, എ വി സുധ ,എന്‍ അബദുള്‍ലത്തീഫ് ,കെ. ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു. വിരമിക്കുന്ന ഹയര്‍ സെക്കന്ററി പരീക്ഷ വിഭാഗം ഡെപ്യൂട്ടി ഡയരക്ടര്‍ കെ എച്ച് സാജന്‍ . കോഴിക്കോട് ആര്‍ ഡി ഡി ആര്‍ രാജേഷ് കുമാര്‍ ,അസി. കോര്‍ഡിനേറ്റര്‍ പി.മോഹനന്‍ , തുടങ്ങി 18 പ്രിന്‍സിപ്പാള്‍ മാര്‍ക്ക് യാത്രയയപ്പ് നല്‍കി. പ്രിന്‍സിപ്പാള്‍ ഫോറം സെക്രട്ടറി കെ.എന്‍ രമേശ് സ്വാഗതവും ട്രഷറര്‍ പി വി ലീന നന്ദിയും പറഞ്ഞു.

 

error: Content is protected !!