കാഞ്ഞങ്ങാട്: ചാമുണ്ഡിക്കുന്ന് – കുന്നുപാറ റോഡിന്റെ അതീവ ദയനീയാവസ്ഥയില്‍ ചാമണ്ഡിക്കുന്നില് ഓട്ടോ തൊഴിലാളികള്‍ ധര്‍ണ്ണ സമരം നടത്തി. ഓട്ടോ തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും വലിയ ദുരിതം സൃഷ്ടിക്കുന്ന റോഡ് പൂര്‍ണ്ണമായും തകര്‍ന്ന നിലയില്‍ ഉള്ളതിനാല്‍ വാഹനയാത്ര അപകടകരമായിരിക്കുകയാണെന്നും, ദിവസേന ഈ വഴിയിലൂടെ യാത്ര ചെയ്യുന്ന തൊഴിലാളികളും വിദ്യാര്‍ത്ഥികളും രോഗികളും ഗുരുതര ബുദ്ധിമുട്ട് നേരിടുന്നു. ഈ സാഹചര്യത്തില്‍ ചാമുണ്ഡിക്കുന്ന് – കുന്നുപാറ റോഡ് എത്രയും പെട്ടെന്ന് മെക്കാഡം ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കുക. റോഡ് നവീകരണം വൈകുന്നത് തൊഴിലാളികളോടും ജനങ്ങളോടുമുള്ള അവഗണനയാണ്. യൂണിറ്റ് പ്രസിഡണ്ട് രാജേഷ് കുന്നുപാറ അദ്ധ്യക്ഷത വഹിച്ചു. സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ്കാറ്റാടി കുമാരന് ഉദ്ഘാടനം ചെയ്തു. ഓട്ടോ തൊഴിലാളി യൂണിയന്
സി ഐ ടി യു
ഏരിയ പ്രസിഡന്റ് എം.പൊക്ലന്‍, ഓട്ടോ ഏരിയ സെക്രട്ടറി പി രാഘവന്, സി ഐ ടി യു പഞ്ചായത്ത് സെക്രട്ടറി കെ.ചന്ദ്രന്,ഡിവിഷന് സെക്രട്ടറി ഉണ്ണി പാലത്തിങ്കാല്‍,
ഏരിയ കമ്മറ്റി അംഗങ്ങളായ കെ.വി സുനില്‍കുമാര്‍, പി.ആര്. രാജു, സരസന് പെരളം, രാജീവന് കണ്ണികുളങ്ങര, ദിനേശന് ആവിയില്‍ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ചാരി നാരായണന് സ്വാഗതം പറഞ്ഞു.
