അറബ് ഹെല്‍ത്ത് 2026ന്റെ ഭാഗമായുള്ള ആസ്റ്റര്‍ ബൂത്ത് സന്ദര്‍ശിച്ച് കര്‍ണാടക മെഡിക്കല്‍ വിദ്യാഭ്യാസ, നൈപുണ്യ വികസന, സംരംഭകത്വ, ഉപജീവന മന്ത്രി ഡോ. ശരണ്‍പ്രകാശ് ആര്‍. പാട്ടീല്‍. ജിസിസി മേഖലയിലും ഇന്ത്യയിലും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ ശക്തമായ സാന്നിധ്യത്തെ എടുത്തുകാണിക്കുന്നതായിരുന്നു അറബ് ഹെല്‍ത്ത് 2026ലെ ആസ്റ്റര്‍ ബൂത്ത്. സന്ദര്‍ശന വേളയില്‍, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ആസാദ് മൂപ്പനും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അലീഷ മൂപ്പനും ചേര്‍ന്ന് ആസ്റ്ററിന്റെ സംയോജിത ആരോഗ്യ സംരക്ഷണ രീതികളെ കുറിച്ച് മന്ത്രിയെ പരിചയപ്പെടുത്തി. ഡിജിറ്റല്‍ ആരോഗ്യ സംരംഭങ്ങളുടെ പിന്തുണയോടെ, പ്രൈമറി, സെക്കന്‍ഡറി, ടെര്‍ഷ്യറി, ക്വാര്‍ട്ടേണറി സേവനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആസ്റ്ററിന്റെ സമഗ്ര പരിചരണ മാതൃകയെ ഇതില്‍ എടുത്തുകാണിച്ചു.
ദക്ഷിണേന്ത്യയ്ക്കായി ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യ സംരക്ഷണവും മികച്ച ആരോഗ്യ സംവിധാനങ്ങളും എല്ലാവര്‍ക്കും ലഭ്യമാകും വിധം വികസിപ്പിക്കുന്നതില്‍ ആസ്റ്ററിന്റെ പ്രതിബദ്ധതക്ക് കരുത്തേകുന്നതായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം.
