ആദരണീയ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ലഭിച്ച നൂറംഗ ജനപ്രതിനിധി സംഘത്തില്‍ ഉള്‍പ്പെട്ട മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജ്നാനി ഷാന്‍ബാഗ്, ബദിയടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. ശങ്കര, മീഞ്ച ഗ്രാമപഞ്ചായത്ത് അംഗം ആശാലത ബി.എം. എന്നിവര്‍ക്ക് കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനില്‍ യാത്രയയപ്പ് നല്കി. കാസര്‍ഗോഡ് നിന്നും ഇന്റര്‍സിറ്റി സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ പാലക്കാട് ജംഗ്ഷന് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ശേഷം അവിടെ നിന്നും കേരള എക്സ്പ്രസിലാണ് നൂറംഗ ജനപ്രതിനിധി സംഘം ഡല്‍ഹിയിലേക്ക് യാത്ര തിരിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണ് ജനപ്രതിനിധി സംഘത്തെ നയിക്കുന്നത്. നരേന്ദ്ര മോദിജിയുടെ വസതിയിലും കേന്ദ്ര ന്യൂനപക്ഷ കാര്യ സഹമന്ത്രി ജോര്‍ജ്ജ് കുര്യന്റെ വസതിയിലും ഇവര്‍ക്ക് വിരുന്നു നല്‍കും. പാര്‍ലമെന്റ്, ബിജെപി ദേശീയ ആസ്ഥാനം എന്നിവ സന്ദര്‍ശിക്കുന്നതോടൊപ്പം കേരളത്തിന്റെ വികസന വിഷയങ്ങള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യാനും പ്രതിനിധി സംഘത്തിന് അവസരം ലഭിക്കും. ബിജെപി കോഴിക്കോട് മേഖല പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത്, ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി, ബദിയടുക്ക, മധൂര്‍ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, ബിജെപി പ്രവര്‍ത്തകര്‍ എന്നിവര്‍ യാത്രയയപ്പ് നല്‍കാനെത്തിയിരുന്നു.
