കരിന്തളം:ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെയും,തൊഴിലാളി വിരുദ്ധ ലേബര്‍ കോഡിനെതിരെയും പ്രതിഷേധിച്ചു കൊണ്ട് കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്,ബി കെ എം യു എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പഞ്ചായത്ത് തലത്തില്‍ കരിന്തളം പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു.കോയിത്തട്ട പെട്രോള്‍ പമ്പ് പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ചില്‍ നിരവധി തൊഴിലാളികള്‍ പങ്കെടുത്തു.തുടര്‍ന്ന് നടന്ന ധര്‍ണ്ണാ സമരം കെഎസ്ടിയു ജില്ലാ വൈസ് പ്രസിഡന്റ് എം സി മാധവന് ഉദ്ഘാടനം ചെയ്തു.പ്രശാന്ത് കുമാര്‍ അധ്യക്ഷത വഹിച്ചു.എ ആര് രാജു,ലെനിന് പ്രസാദ്,വിനോദ് പന്നിത്തടം എന്നിവര്‍ സംസാരിച്ചു.എം ചന്ദ്രന് സ്വാഗതം പറഞ്ഞു
