കാഞ്ഞങ്ങാട്: കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തില്‍ തുടര്‍ച്ചയായി 15ാം ത്തെയും 24ാം കിരീടവും സ്വന്തമാക്കി
പയ്യന്നൂര്‍ കോളേജ്. 1998ലാണ് സര്‍വകലാശാല കലോത്സവം ആരംഭിച്ചത് . 27ാം കലോത്സവങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്ന് തവണ മാത്രമാണ് ചാമ്പ്യന്‍പട്ടം നഷ്ടമായത്. ബാക്കി 24 വര്‍ഷം
പയ്യന്നൂര്‍ കോളേജിനായിരുന്നു കിരീടം. 2003ലും 2007 ലും പടന്നക്കാട് നെഹ്‌റു കോളേജിനായി ഓവര്‍ കിരീടം ലഭിച്ചത്.2011ല്‍ ബ്രണ്ണന്‍ കോളേജ് തലശ്ശേരിയും ചാമ്പ്യന്‍ പട്ടത്തിന് അര്‍ഹരായിരുന്നു.
2012 മുതല്‍ തുടര്‍ച്ചയായി 15 വര്‍ഷവും തുടര്‍ച്ചയായി ഓവറോള്‍ കിരീടം നഷ്ടപ്പെടുത്താതെ
യാണ് ബ്രണ്ണന്‍ കോളേജിന്റെ കലാ മുന്നേറ്റം. പടന്നക്കാട് നെഹ്‌റു കോളേജില്‍ ഈ വര്‍ഷത്തെ കലോത്സവം മല്‍സരക്കള്‍ അവസാനിക്കുമ്പോള്‍ പയ്യന്നൂര്‍ കോളേജ്: 301 പോയിന്റാണ് നേടിയത്.244 പോയിന്റ് നേടി
തലശ്ശേരി ബ്രണ്ണന്‍ കോളജ് രണ്ടാം സ്ഥാനക്കാരായി. 179 പോയന്റുമായി വിളയാംകോട് വി റാസ് കോളേജ് മൂന്നാം സ്ഥാനത്തും174 പോയിന്റുമായി കണ്ണൂര്‍ തോട്ടട ശ്രീനാരായണ കോളേജും 169 പോയിന്റുമായി കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പടന്നക്കാടും നാലും അഞ്ചും സ്ഥാനത്ത് എത്തി.
