അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉയര്‍ത്തെഴുന്നേല്‍പ്പായി ജയ് ഭീം

കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവത്തില്‍ നിര്‍മ്മലഗിരി കോളേജ് അവതരിപ്പിച്ച ജയ് ഭീമിന് ഒന്നാം സ്ഥാനവും മികച്ച നടനും. ആധുനിക സാമൂഹിക വ്യവസ്ഥിതിയില്‍ അരിക്‌വത്കരിക്കപ്പെട്ടു പോകുന്ന ദളിത് വിഭാഗങ്ങളുടെ കൂട്ടായ്മയും ചെറുത്തുനില്‍പ്പും ആണ് നാടകം മുന്നോട്ട് വയ്ക്കുന്നത്.
പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷനിലെ അധ്യാപക വിദ്യാര്‍ത്ഥി നിപുണ്‍ പായമാണ് നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.ഡോ. ലേഖ പി ഹിന്ദി വിവര്‍ത്തനം ചെയ്തു അനൂപ് പൂനെ ലൈറ്റ് ഡിസൈന്‍, ആര്‍ട്ട് ഷൈജു കെ മാലൂര്‍ എന്നിവരും കൈകാര്യം ചെയ്തു. മികച്ച നടനായി ബാബയായി വേഷമിട്ട ദേവനന്ദിനെയും, മികച്ച നടിക്കുള്ള സ്‌പെഷ്യല്‍ ജൂറി പരാമര്‍ശത്തിന് സാനിയയും അര്‍ഹരായി.

 

error: Content is protected !!