കാഞ്ഞങ്ങാട്: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളിലും തൊഴിലാളിവിരുദ്ധ സമീപനങ്ങളിലും പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 12 ന് നടക്കുന്ന ദേശീയപണിമുടക്ക് വിജയിപ്പിക്കുന്നതിന് മുഴുവനാളുകളും രംഗത്തിറങ്ങണമെന്ന് കാഞ്ഞങ്ങാട് നടന്ന കേരള കോ ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന് (സി ഐ ടി യു ) ജില്ല കണ്വെന്ഷന് ആവശ്യപ്പെട്ടു. കുന്നുമ്മല്‍ ബേങ്ക് ഹാളില്‍ നടന്ന കണ്വെന്ഷന് സി ഐ ടി യു ജില്ല പ്രസിഡന്റ് വി.പി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. യൂണിയന് ജില്ല പ്രസിഡന്റ് കെ.പ്രഭാകരന് അധ്യക്ഷനായി. പി. ജാനകി, കെ.വി ഭാസ്കരന് ബി.കൈരളി , കെ വി തങ്കമണി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി കെ.വി വിശ്വനാഥന് സ്വാഗതം പറഞ്ഞു.
