കാഞ്ഞങ്ങാട് നഗരസഭയുടെ കുട്ടികളുടെ ദ്വിദിന സാഹിത്യ ക്യാമ്പ് തുടങ്ങി

കാഞ്ഞങ്ങാട് : കുട്ടികളിലെ സാഹിത്യാഭിരുചി പരിപോഷിപ്പിക്കുന്നതിനായി കാഞ്ഞങ്ങാട് നഗരസഭ 202526 വര്‍ഷത്തെ ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന ദ്വിദിന സാഹിത്യ ക്യാമ്പ് പുതിയ കോട്ടയിലെ എ.സി.കണ്ണന്‍ നായര്‍ പാര്‍ക്കില്‍ തുടങ്ങി. നഗരസഭയിലെ വിവിധ വാര്‍ഡുകളിലെ പൊതുവിദ്യാലയങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 57 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത് വാക്കൊലി2026 എന്ന പേരില്‍ നടത്തിയ ക്യാമ്പ് ഓടക്കുഴല്‍ പുരസ്‌ക്കാര ജേതാവും എഴുത്തുകാരനുമായ ഇ.പി.രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ അധ്യക്ഷ വഹിച്ച് ഇ.പി.രാജഗോപാലനെ ചടങ്ങില്‍ ആദരിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ലതബാലകൃഷ്ണന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ പി.വി.ചന്ദ്രന്‍, എം.സേതു, ടി.കെ.സവിതകുമാരി, എം.ഇ.സി.സെക്രട്ടറി ഉഷ വടക്കമ്പത്ത് എന്നിവര്‍ സംസാരിച്ചു. ക്യാമ്പ് ഡയറക്ടര്‍ ഡോ.കെ.വി.സജീവന്‍ ക്യാമ്പ് വിശദീകരണം നടത്തി. വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വിജയന്‍ മണക്കാട്ട് സ്വാഗതവും നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ഡോ.എ.വി.സുരേഷ് ബാബു നന്ദിയും പറഞ്ഞു. കവയിത്രിയും ചലച്ചിത്ര നടിയുമായ സി.പി.ശുഭ, എഴുത്തുകാരി സീതാദേവി കരിയാട്ട്, കഥാകൃത്ത് വി.എം.മൃദുല്‍ എന്നിവര്‍ സര്‍ഗ്ഗ സംവാദത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് ചലച്ചിത്ര മാധ്യമത്തെ പരിചയപ്പെടുത്തിയ കാഴ്ചയുടെ നാനാര്‍ത്ഥങ്ങള്‍ എന്ന വിഷയത്തില്‍ ബിജു ചുഴലി ക്ലാസ്സുത്തു. രണ്ടാം ദിനത്തില്‍ നടത്തുന്ന സമാപന ചടങ്ങ് എഴുത്തുകാരന്‍ നാലപ്പാടം പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയമാന്‍ വി.വി.രമേശന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. രണ്ടാം ദിവസത്തില്‍ കാഞ്ഞങ്ങാടിന്റെ സാംസ്‌കാരിക പാരമ്പര്യം, കഥകളുടെ വര്‍ത്തമാനം, കവിതയുടെ ലോകം എന്നീ വിഷയങ്ങളില്‍ ഡോ.കെ.വി.സജീവന്‍, അനീഷ് വെങ്ങാട്ട്, സുരേന്ദ്രന്‍ കാടംകോട് എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യും.

 

error: Content is protected !!