പൂരക്കളി മറുത്തു കളി മഹോത്സവം 14 ന്; ആദ്യ ഫണ്ട് ഉദ്ഘാടനം നടന്നു

കാഞ്ഞങ്ങാട്: കേരള പൂരക്കളി കലാ അസോസിയേഷന്‍ കാഞ്ഞങ്ങാട് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കിഴകുംകര ശ്രീ പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാന പരിസരത്തു വെച്ചു ഫെബ്രുവരി 14 ന് നടക്കുന്ന പൂരക്കളി മറുത്തു കളി മഹോത്സവത്തിന്റെ ഫണ്ട് ഉത്ഘാടനം നടന്നു. കിഴകുംകര ശ്രീ പുള്ളികരിങ്കാളിയമ്മ ദേവസ്ഥാനത്ത് വെച്ചു നടന്ന ചടങ്ങില്‍ ചെരിച്ചില്‍ വിജയന്റെ കയ്യില്‍ നിന്നും ആദ്യ ഫണ്ട് സാമ്പത്തിക കമ്മിറ്റി സംഘടന സംസ്ഥാന ട്രെഷര്‍ പി ദാമോദര പണിക്കര്‍ കാഞ്ഞങ്ങാട് ഏറ്റുവാങ്ങി.സംസ്ഥാന സെക്രട്ടറി മടിക്കൈ ഗോപാലകൃഷ്ണന്‍ പണിക്കര്‍,സംഘാടക സമിതി ചെയര്‍മാന്‍ വിശ്വനാഥന്‍ കിഴകുംകര, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ഐശ്വര്യ കുമാരന്‍,മേഖല പ്രസിഡന്റ് കൊട്ടന്‍ കുഞ്ഞി അടോട്ട്, സെക്രട്ടറി വസന്തകുമാര്‍ കാട്ടുകുളങ്ങര,, കൃഷ്ണന്‍ കണ്ണന്‍ കൈ, ദേവസ്ഥാന പ്രസിഡന്റ് ബൈജു അതിയാമ്പൂര്‍, സെക്രട്ടറി സതീശന്‍,പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ നാരായണന്‍ കിഴകുംകര, കണ്‍വീനര്‍ ചന്ദ്രന്‍ പുതിയ സ്ഥാനം മാതോത്, പബ്ലിസിറ്റി ചെയര്‍മാന്‍ മോഹനന്‍ കിഴക്കുംകര, അനന്തന്‍ എ കെ സ്റ്റീല്‍ തുടങ്ങിവര്‍ സംസാരിച്ചു

 

error: Content is protected !!