കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് വിജ്ഞാനദായിനി ദേശീയ വിദ്യാലയം ശതാബ്ദി ആഘോഷം നാളെ വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉല്‍ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്ത സമരത്തില്‍ അറിയിച്ചു.
കാഞ്ഞങ്ങാട് എ എല്‍ എ ഇ. ചന്ദ്രശേഖരന്‍ അദ്ധ്യക്ഷം വഹിക്കും. വെള്ളിക്കോത്ത് യങ്ങ് മെന്‍സ് ക്ലബ്ബ് അങ്കണത്തിലാണ് ഉല്‍ഘാടന പരിപാടി. ആഘോഷങ്ങളുടെ ഭാഗമായി ദേശീയ തലത്തില്‍
സെമിനാര്‍, അമെച്ച്വര്‍ നാടകോത്സവം, വിദ്വാന്‍ പി നാടകങ്ങളുടെ അരങ്ങേറ്റം, സംഗീതോത്സവം, കഥകളി എന്നിങ്ങനെ 12 ഓളം പരിപാടികള്‍ വിവിധ ഇടങ്ങളില്‍ അരങ്ങേറും. വിജ്ഞാനദായിനി ക്ക് പുതുമോടിയിലുള്ള കെട്ടിടം ഇടതുപക്ഷ സര്‍ക്കാര്‍ 5 കോടി ചിലവില്‍ അവിടെ പണിത് കൊണ്ടിരിക്കുന്നത്. വിദ്വാന്‍ പി കേളു നായര്‍ ട്രസ്റ്റ് സമര്‍പ്പിച്ച അപേക്ഷയിന്‍മേലാണ് നടപടി. 202627 കേരള സംസ്ഥാന ബഡ്ജറ്റില്‍ 1 കോടി രൂപ വകയിരുത്തിയ പൈതൃക ഇടനാഴി കാഞ്ഞങ്ങാട് പദ്ധതിയുടെ പ്രാധാന്യവും ഉള്‍ക്കൊണ്ട് കൂടിയാണ് സര്‍ക്കാര്‍ പുതിയ കെട്ടിടം പണിത് വരുന്നത്. ഇടനാഴിയുടെ ഭാഗമായ വെള്ളിക്കോത്ത് കിഴക്കുംകര റോഡ് നവീകരണത്തിനായി 1 കോടി രൂപയും സര്‍ക്കാര്‍ വക ഇരുത്തിയിട്ടുണ്ട്. അതിവിപുലമായ ഈ പദ്ധതി നടപ്പിലാവുന്നതോടെ 1000 ത്തിലധികം തൊഴില്‍ പുതുതായി കണ്ടെത്താനാവും. നാടിന്റെ നാനാ തുറകളിലെ വികസനത്തിന് നാന്ദി കുറിക്കും. വാര്‍ത്ത സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ഇ ചന്ദ്രശേഖരന്‍ എം എല്‍ എ, ജനറല്‍ കണ്‍വീനറും അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായ വി.വി.തുളസി പഞ്ചായത്ത് വൈസ് പ്രസിഡന്റ മൂലക്കണ്ടം പ്രഭാകരന്‍, പി.കെ. നിഷാന്ത്, കെ.പ്രസേനന്‍ , വി.ഗിനീഷ് എന്നിവര്‍ സംബന്ധിച്ചു.
