ബിഎസ്എന്‍എല്‍ സംരംഭകരെ ക്ഷണിക്കുന്നു

കാഞ്ഞങ്ങാട്: കേന്ദ്ര ഗവണ്‍മെന്റിന്റെ ഭാരത് നെറ്റ് ഉദ്യമി പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളില്‍  ബിഎസ്എന്‍എല്‍ ഫൈബര്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നതിന് സ്വകാര്യസംരംഭകരെ
ആവശ്യമുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ ബേളൂര്‍, പടന്ന, പനത്തടി, പീലിക്കോട്, വലിയപറമ്പ, മടിക്കൈ, കള്ളാര്‍ എന്നീപഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ളവരെയാണ് ആവശ്യം. വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ, ഫ്രാഞ്ചൈസിഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്. പഞ്ചായത്തുകളില്‍ ലഭ്യമായ ബിഎസ്എന്‍എല്‍ പോയിന്റില്‍ നിന്നും കണക്ഷനുകള്‍ വീടുകളില്‍ എത്തിക്കുന്ന പദ്ധതിയാണിത്. കണക്ഷന്‍ നല്‍കുന്നതിന് ആവശ്യമായ മോഡം ചാര്‍ജും അനുബന്ധ ചെലവുകളും മാസവാടകയുടെ പകുതിയും സംരംഭകന് ലഭിക്കും. താല്പര്യമുള്ളവര്‍ 9446549066,9446485500എന്നീനമ്പറുകളില്‍ബന്ധപ്പെടുക പരിചയസമ്പന്നര്‍ക്കു മുന്‍ഗണന ലഭിക്കും.

 

error: Content is protected !!