യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി: പുല്ലൂരിലെ വി. സജിത്ത് ആണ് മരിച്ചത്

പുല്ലൂര്‍ : കെട്ടിട നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുല്ലൂരിലെ വി. സജിത്ത് (42) നെയാണ് വെള്ളിയാഴ്ച്ച വൈകിട്ട് നാലോടെ വീട്ടിനകത്തെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
അച്ഛന്‍ :വി.നാരായണന്‍ മേസ്രി. അമ്മ : കെ.കെ. നാരായണി. ഭാര്യ: പ്രതിഭ (പെര്‍ള). മക്കള്‍:ആദിദേവ്,
ആരാധ്യ (വിദ്യാര്‍ഥികള്‍ പുല്ലൂര്‍ ഗവ. യു.പി.സ്‌ക്കൂള്‍). സഹോദരങ്ങള്‍: വി. സുനില്‍കുമാര്‍ ( മര്‍ച്ചന്റ് നേവി),
വി. സുജിത്ത് , വി. സിന്ധു (ഉദുമ )

 

error: Content is protected !!