പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശ്ശിക ഉടന്‍ അനുവദിക്കുക: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ അജാനൂര്‍ യൂണിറ്റ് സമ്മേളനം

അജാനൂര്‍:കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കെ എസ് എസ് പി യു 34 ആം വാര്‍ഷിക സമ്മേളനം വെള്ളിക്കോത്ത് നെഹ്‌റു ബാലവേദി സര്‍ഗ്ഗ വേദി ഹാളില്‍ യൂണിറ്റ് പ്രസിഡന്റ് വി. കുഞ്ഞികൃഷ്ണന്റെ അധ്യക്ഷതയില്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി.തുളസി ഉദ്ഘാടനം ചെയ്തു. കെ എസ് എസ് പി യു ജില്ലാ ട്രഷറര്‍ എസ് ഗോപാലകൃഷ്ണന്‍ സംഘടനാ റിപ്പോര്‍ട്ടും യൂണിറ്റ് സെക്രട്ടറി കെ. വാസു പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഒരു വര്‍ഷത്തെ വരവ് ചിലവ് കണക്ക് ട്രഷറര്‍ കെ.രാമകൃഷ്ണന്‍ അവതരിപ്പിച്ചു. പെന്‍ഷന്‍കാര്‍ക്ക് കുടിശ്ശികയായുളള ക്ഷമാശ്വാസം ഉടന്‍ നല്‍കുക,മെഡിസെപ്പിലെ അപാകതകള്‍ പരിഹരിച്ച് പെന്‍ഷന്‍കാരുടെ കുടുംബാംഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പാക്കുക എന്നീ പ്രമേയങ്ങള്‍ സമ്മേളനം അവതരിപ്പിച്ചു.ബി. പരമേശ്വരന്‍ കെ. ചന്ദ്രശേഖരന്‍ ബ്ലോക്ക് ട്രഷറര്‍ സുരേന്ദ്രന്‍ കെ പി കമ്മാരന്‍ നായര്‍ എം വി ദാമോദരന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.പുതിയ ഭാരവാഹികളുടെ തെരത്തെടുപ്പും നടന്നു. സെക്രട്ടറിയായി കെ. കൃഷ്ണന്‍ മാസ്റ്ററെയും പ്രസിഡണ്ടായി കെ.വാസുവിനെയും തെരഞ്ഞെടുത്തു.സമ്മേളനത്തിന് കെ.കൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതവും, പി.,രമണി നന്ദിയും പറഞ്ഞു.

 

error: Content is protected !!