സോഡാ കമ്പനി ഉടമ തൂങ്ങി മരിച്ച നിലയില്‍; കോളിച്ചാല്‍ സ്വദേശി റോയി ആണ് മരിച്ചത്

കോട്ടപ്പാറ: സോഡാ കമ്പനി ഉടമയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കുംകരയില്‍ പ്രവര്‍ത്തിക്കുന്ന തണ്ടര്‍ പ്ലസ് സോഡാ കമ്പനി ഉടമ കോളിച്ചാല്‍ സ്വദേശി റോയി (45) ആണ് നെല്ലിത്തറയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ചത് . സോഡാ കമ്പനിയുടെ പാര്‍ട്ണറായ തൈക്കടപ്പുറം സ്വദേശി കുമാരന്‍ ഇന്ന് രാവിലെ 8.30 മണിയോടെ എത്തിയപ്പോഴാണ് റോയി തൂങ്ങി മരിച്ചതായി കണ്ടത്. രാവിലെ 8 മണിക്ക്
കുമാരനെ റോയി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതിനുശേഷമാകാം ആത്മഹത്യ ചെയ്തതെന്ന് കരുതുന്നു. അമ്പലത്തറ പോലീസ് സ്ഥലത്ത് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. റോയ് നേരത്തെ പുതിയ കണ്ടത്ത് വാഹനത്തിന്റെ സ്റ്റിക്കര്‍ പതിപ്പിക്കുന്ന സ്ഥാപനം നടത്തിയിരുന്നു. ഇതിനുശേഷം ദീര്‍ഘകാലം പ്രവാസിയായിരുന്നു. ഏഴുമാസം മുമ്പാണ് സോഡാ കമ്പനി ആരംഭിച്ചത്. ഭാര്യയുമായി അകന്നു കഴിയുകയാണ്. രണ്ടു മക്കള്‍ ഉണ്ട്.

 

error: Content is protected !!