കാഞ്ഞങ്ങാട്; സേവന സന്നദ്ധ മേഖലയില്‍ കഴിഞ്ഞ 5 വര്‍ഷക്കാലമായി പ്രവര്‍ത്തിക്കുന്ന ഒരേ പേരില്‍ ഉള്ള ആളുകളുടെ കൂട്ടായ്മയിലുള്ള രതീഷ് സൗഹൃദ കൂട്ടായ്മയുടെ 6 ാ മത് സ്‌നേഹ സംഗമത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ഈ മാസം 28 ശനിയാഴ്ച്ച രാത്രി 7 മണി മുതല്‍ മേലാംകോട്ട് എസി കണ്ണന്‍ നായര്‍ സ്മാരക ഗവ: നടത്തുന്ന ജില്ലാതല കൈകൊട്ടിക്കളി മത്സരത്തിന്റെ വിവരങ്ങള്‍ അടങ്ങിയ ബ്രോഷര്‍ പ്രകാശനം നടന്നു. അതിയാമ്പൂര് കാലിക്കടവ് ഫ്രണ്ട്‌സ് ക്ലബ്ബില്‍ നടന്ന പരിപാടി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ലത ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ എം രാഘവന്‍ അധ്യക്ഷനായി. സാംസ്‌കാരിക പ്രവര്‍ത്തകന്‍ എം കെ വിനോദ് കുമാര്‍ ബ്രോഷര്‍ ഏറ്റുവാങ്ങി. ബാലകൃഷ്ണന്‍ പള്ളോട്ട്, എം പുഷ്പലത, കെ ശരത്ത്,എ പ്രീജ,രേണുക രാമകൃഷ്ണന്‍, പി മുരളി, ഗീത അശോക് ,ആകാശ് പ്രഭാകര എന്നിവര്‍ സംസാരിച്ചു. ഫ്രണ്ട്‌സ് ക്ലബ് കമ്മിറ്റി അംഗം കെ ശ്രീധരന്‍ സ്വാഗതവും സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ രതീഷ് കാലിക്കടവ് നന്ദിയും പറഞ്ഞു.
