രാവണീശ്വരം സി. അച്യുതമേനോന്‍ ഗ്രന്ഥാലയം ആന്റ് വായനശാല അക്ഷരസൗഹൃദം പദ്ധതിയുടെ ഭാഗമായി മൂന്നാമത്തെ വീട്ടുമുറ്റപുസ്തക ചര്‍ച്ച സംഘടിപ്പിച്ചു. എം. ടി വാസുദേവന്‍ നായരുടെ ഷെര്‍ലക്ക് എന്ന ചെറുകഥയാണ് രവീന്ദ്രന്‍ രാവണീശ്വരത്തിന്റെ വീട്ടുമുറ്റത്ത് വെച്ച് നടന്ന പരിപാടിയില്‍ ചര്‍ച്ചചെയ്തത്. ഹോസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം കരുണാകരന്‍ കുന്നത്ത് പുസ്തകാവതരണം നടത്തി. പി.വി. ജനാര്‍ദ്ദനന്‍ മാസ്റ്റര്‍, രവീന്ദ്രന്‍ രാവണീശ്വരം,രമ്യ ടീച്ചര്‍,ശുഭ ടീച്ചര്‍, സോയ.കെ.കെ, കെ. ബാബുനമ്പ്യാര്‍, ജിനുശങ്കര്‍, ,കാമരാജന്‍,രേഷ്മ.എം,രേവതി,അജിതമുരളി എന്നിവര്‍ പുസ്തക ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് കാമരാജന്‍ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി പി. ബാബു സ്വാഗതവും ലൈബ്രറിയന്‍ രേഷ്മ നന്ദി പറഞ്ഞു.
