തദ്ദേശ സ്വയം ഭരണ വകുപ്പ് കാസര്‍ഗോഡ് ‘അക്ഷരോന്നതി’ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : ജില്ലയിലെ പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗക്കാരില്‍ വായന പ്രോത്സാഹിപ്പിക്കുക, ഉന്നതികളിലും സാമൂഹിക പഠന മുറികളിലും പുസ്തകം എത്തിക്കുക എന്നീ ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പ് നടത്തുന്ന അക്ഷരോന്നതി പദ്ധതിയുടെ പുസ്തക ശേഖരണ യജ്ഞത്തിനായി കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കുന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തിന്റെ ഭാഗമായി തദ്ദേശ സ്വയം ഭരണ വകുപ്പ് കാസര്‍കോട്, കാഞ്ഞങ്ങാട് നഗരസഭയുടെ സഹകരണത്തോടെ തയ്യാറാക്കിയ അക്ഷരോന്നതി സ്റ്റാളിന്റെ ഉദ്ഘാടനം മലയാളത്തിന്റെ പ്രിയ എഴുത്തുകാരനും 2025 ലെ ‘ഓടക്കുഴല്‍’ അവാര്‍ഡ് ജേതാവുമായ ഇ. പി രാജഗോപാലന്‍ നിര്‍വഹിച്ചു.

 

error: Content is protected !!