കാസര്‍കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ ഗ്യാസ്ട്രോ വിഭാഗം 150ല്‍ അധികം പ്രൊസീജിയേഴ്സ് പൂര്‍ത്തീകരിച്ചു. ഗ്യാസ്ട്രോ വിഭാഗം തുടങ്ങി 2 മാസത്തിനുള്ളിലാണ് ഈ സുപ്രധാന നേട്ടം കൈവരിച്ചത്. ഹോസ്പിറ്റലില്‍ വച്ച് നടന്ന പ്രേത്യേക ചടങ്ങില്‍ ഗ്യാസ്ട്രോ വിഭാഗം ഡോക്ടര്‍മാരായ ഡോക്ടര്‍ ജസീല്‍, ഡോക്ടര്‍ കിരണ്‍ എന്നിവര്‍ ചേര്‍ന്ന് കേക്ക് മുറിച്ച് ആഘോഷിച്ചു. പ്രസ്തുത ചടങ്ങില്‍ ആസ്റ്റര്‍ ഹോസ്പിറ്റല്‍ കാസറഗോഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുധീര്‍ ബാസുരി, ആസ്റ്റര്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടറും ആസ്റ്റര്‍ ലാബ്സ്, ഹോം കെയര്‍ കേരള ക്ലസ്റ്റര്‍ മേധാവി ഡോക്ടര്‍ സൂരജ്, ക്രിട്ടിക്കല്‍ കെയര്‍ മേധാവിയും സി എം എസ്സും ആയ ഡോക്ടര്‍ സാജിദ് സലാഹുദീന്‍, ഓപ്പറേഷന് ഹെഡ് അശ്വന്ത് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. കാസറഗോഡിലെ ഏറ്റവും സുപ്രധാനമായ ഒരു മുഹൂര്‍ത്തമാണ് കടന്നു പോയതെന്നും, ഇനിയും കാസര്‍ഗോഡിന് കരുതലും താങ്ങുമായി മികച്ച ചികിത്സ മിതമായ നിരക്കില്‍ നല്കി ആസ്റ്റര്‍ മിംസ് കൂടെയുണ്ടാകുമെന്നും ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിസംബോധന ചെയ്തു.
