നീലേശ്വരം : പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് 1968 -70 പ്രഥമ ബാച്ച് പതിനൊന്നാമത് ജനറല്‍ ബോഡിയോഗവും കുടുംബ സംഗമവും കാഞ്ഞങ്ങാട് ഒറിക്‌സ് ഹോട്ടലില്‍ വെച്ച് ചേര്‍ന്നു. അന്‍പത്തിഎട്ട് വര്‍ഷങ്ങളുടെ സ്മരണകള്‍ അയവിറക്കിക്കൊണ്ട് നടന്ന സംഗമത്തില്‍ ഇതുവരെ സാന്നിധ്യം അറിയിക്കാത്തവരുടെ പങ്കാളിത്തം സംഗമത്തിന് കരുത്തേകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എഴുപത് പിന്നിട്ടവര്‍ ചിലരെങ്കിലും കുടുംബങ്ങളുടെ സഹായത്താലാണ് എത്തിച്ചേര്‍ന്നത് . കളിയും, ചിരിയും,പാട്ടും സംഗീതവുമായി നടന്ന കുടുംബ സംഗമം സന്തോഷകരമായിരുന്നു. സംഗമത്തില്‍ പ്രസിഡണ്ട് സി. ചന്ദ്രന്‍ അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി എം. ദാമോദരന്‍, കമലാക്ഷി ടീച്ചര്‍ , എ . സി രാജലക്ഷ്മി, പി.ശശീന്ദ്രന്‍ നായര്‍, എന്നിവര്‍ സംസാരിച്ചു. ഡോ. ശരണ്യ.പി. ഹെല്‍ത്ത് മാനേജ്‌മെന്റ് ഫോര്‍ എ ഹെല്‍ത്തി ലൈഫ് സ്‌റ്റൈല്‍ എന്ന വിഷയത്തില്‍ ക്ലാസ് എടുത്തും.
