ഗ്രാമ പഞ്ചായത്തംഗം ആദ്യ ഹോണറേറിയം സി.എച്ച്. സെന്ററിന് നല്‍കി മാതൃകയായി

കാഞങ്ങാട് : അജാനൂര്‍ ഗ്രാമ പഞ്ചായത്ത് 17ാം വാര്‍ഡ് അംഗവും മുസ്ലിം ലീഗ് അജാനൂര്‍ പഞ്ചായത്ത് സെക്രട്ടറിയും പൂക്കോയ തങ്ങള്‍ ഹോസ്പിസ് പാലിയേറ്റീവ് അജാനൂര്‍ യൂണിറ്റ് വര്‍ക്കിങ് ചെയര്‍മാനുമായ ഖാലിദ് അറബിക്കാടത്താണ് തന്റെ ഹോണറേറിയം കാഞങ്ങാട് സി. എച്ച്. സെന്ററിന് നല്‍കി മാതൃക കാണിച്ചത്. സി. എച്ച്. സെന്ററില്‍ നടന്ന ലളിതമായ ചടങ്ങില്‍ സി. എച്ച്. സെന്റര്‍ വൈസ് ചെയര്‍മാനും, മുസ്ലിം ലീഗ് സെക്രട്ടറിയേറ്റംഗവുമായ ബഷീര്‍ വെള്ളിക്കോത്ത് തുക ഏറ്റുവാങ്ങി. സി. എച്ച്. സെന്റര്‍ ഭാരവാഹികളായ സി. എച്ച്. അഹമ്മദ് കുഞ്ഞി ഹാജി, എ. പി. ഉമര്‍, മുസ്ലിം ലീഗ് നേതാക്കളായ തെരുവത്ത് മൂസ ഹാജി, പി. എം ഫാറൂഖ്, ബഷീര്‍ ചിത്താരി, കെ. കെ. ഫസലു അതിഞ്ഞാല്‍, പി. എം. ഫൈസല്‍, റാസല്‍ഖൈമ കെഎംസിസി ജില്ലാ സെക്രട്ടറി സിദ്ധീഖ് ചെരെക്കാടത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു

 

error: Content is protected !!