കാഞ്ഞങ്ങാട്: പടന്നക്കാട് നെഹ്‌റു കോളേജില്‍ ഇന്നു മുതല്‍ 8 വരെ നടക്കുന്ന കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ കലോത്സവത്തിന്റെ ഭാഗമായി കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികളുടെ സംഗമം നടത്തി.പൂര്‍വ്വ കാല കോളേജ് യൂണിയന്‍ ഭാരവാഹിയും കണ്ണൂര്‍ സര്‍വ്വകലാശാല ഡി എസ് എസ്ആയ ഡോ. കെ വി സുജിത്ത് ഉദ്ഘാടനം ചെയ്തു. സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാന്‍ നന്ദജ് ബാബു അധ്യക്ഷത വഹിച്ചു.മുന്‍ കാല യൂണിയന്‍ ഭാരവാഹികള്‍ തങ്ങളുടെ പഴയ ഓര്‍മകളും അനുഭവങ്ങളും വിദ്യാര്‍ത്ഥികളുമായി പങ്കവെച്ചു.ജനറല്‍ സെക്രട്ടറി കവിത കൃഷ്ണന്‍, വൈസ് ചെയര്‍മാന്‍ എം ദില്‍ജിത്,ജോയിന്റ് സെക്രട്ടറി കെ ആദിഷ തുടങ്ങിയവര്‍ സംബന്ധിച്ചു.പി യു മിഥുന്‍ സ്വാഗതവും കെ വി അഭിരാം നന്ദിയും പറഞ്ഞു.
