മഞ്ചേശ്വരം : നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ബിജെപി ബൂത്ത്, ശക്തികേന്ദ്ര ഇന്‍ ചാര്‍ജ്ജുമാരുടെ യോഗം ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. രവീന്ദ്രന്, സതീഷ് ചന്ദ്ര ഭണ്ഡാരി, മേഖല വൈസ് പ്രസിഡന്റ് വിജയ് കുമാര്‍ റൈ, ജില്ലാ വൈസ് പ്രസിഡന്റുമായ പി. രമേശ്, മണികണ്ഠ റൈ, മുരളീധര്‍ യാദവ്, ജില്ലാ സെക്രട്ടറിമാരായ എന്‍. മധു, ലോകേഷ് നൊണ്ട, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ഹരീശ്ചന്ദ്ര മഞ്ചേശ്വരം, പദ്മനാഭ കടപ്പുറം, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ആദര്‍ശ് ബി.എം, കുമ്പള മണ്ഡലം പ്രസിഡന്റ് സുനില്‍ അനന്തപുരം എന്നിവര്‍ സംസാരിച്ചു.
