കാഞ്ഞങ്ങാട് : വാഴക്കോട് ശ്രീ വാഴക്കോടന്‍ തറവാട് നവീകരണ കലശാഭിഷേകവും,
കളിയാട്ട മഹോത്സവവും 2026 ഫെബ്രുവരി 24, 25, 26, 27 തീയ്യതികളില്‍ വിവിധ പരിപാടികളോടെ നടക്കും.ഉത്സവ ആഘോഷത്തിന്റെ ഭാഗമായുള്ള ആഘോഷ കമ്മിറ്റി രൂപീകരിച്ചു .യോഗത്തില്‍ ബി.ദാമോദരന്‍ കരിന്തളം അധ്യക്ഷത വഹിച്ചു.ഗോപി വാട്ടടുക്കം,തമ്പാന് മേക്കാട്ട്,നാരായണന് എടമുണ്ട,മനോജ്,രാജമോഹന്‍ കരിന്തളം,ശശികല ടീച്ചര്‍ നെല്ലിക്കാട്ട്,ബാലകൃഷ്ണന് വാഴക്കോട്,സുരേന്ദ്രന് വാഴക്കോട്,തുടങ്ങിയവര്‍ സംസാരിച്ചു.വി ഉണ്ണികൃഷ്ണന് സ്വാഗതം പറഞ്ഞു.ഭാരവാഹികളായി ബി ദാമോദരന്‍ കരിന്തളം (ചെയര്മാന്),ഗോപി വാട്ടടുക്കം,മധുസൂദനന് മധുരംമ്പാടി (വൈസ് ചെയര്മാന്മാര്),വി ഉണ്ണികൃഷ്ണന് (ജനറല്‍ കണ്‍വീനര്‍),രതീഷ് ആയംകോട്,വിദ്യ ഉദയപുരം (ജോ : കണ്‍വീനര്‍മാര്‍),ബാലകൃഷ്ണന് വാഴക്കോട് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു .വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
