കാഞ്ഞങ്ങാട് : മത്സ്യബന്ധന ബോട്ടിന്റെ എഞ്ചിന് തകരാര്‍ പരിഹരിക്കുന്നതിനിടെ റേഡിയേറ്ററില്‍ നിന്നുള്ള വെള്ളം തെറിച്ച് കൈക്ക് ഗുരുതമായി പൊള്ളലേറ്റ് ജില്ലാശുപത്രിയില്‍ ചികിത്സ തേടിയ
യുവാവിന്റെ വിരലില്‍ കുടുങ്ങിയ മോതിരം അഗ്നിരക്ഷാസേന മുറിച്ച് മാറ്റി.
പടന്നക്കടപ്പുറം സ്വദേശിയായ യുവാവിന്റെ വിരലില്‍ കുടുങ്ങിയ മോതിരമാണ്
മുറിച്ചു മാറ്റാന്‍ ഡോക്റ്റര്‍ അഗ്നിരക്ഷാസേനയുടെ സഹായം തേടിയത്. തുടര്‍ന്ന് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ കെ.ടി ചന്ദ്രന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ ഷിബിന്‍, സുധീഷ് ,ദിലിപ് , ഹോം ഗാര്‍ഡ് ബാലകൃഷ്ണന് എന്നിവര്‍ ചേര്‍ന്ന് മുറിച്ചു മാറ്റി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
