കാഞ്ഞങ്ങാട്: അമ്മയും കുഞ്ഞും ആശുപത്രിയില്‍ കളഞ്ഞു കിട്ടിയ സ്വര്‍ണം ഉടമസ്ഥയെ തിരിച്ച് ഏല്‍പ്പിച്ച് ഓട്ടോയുടെ സത്യസന്ധത.ജനുവരി24 ന് കുട്ടിയെ ചികിത്സിക്കാന്‍ കൊണ്ടുവന്ന ചിത്താരി സ്വദേശിനിയായ സന്ധ്യയുടെ കൈ ച്ചെയിന് ആശുപത്രിക്കകത്ത് കളഞ്ഞ് പോയത്. തന്റെ കുട്ടിയെ ചികിത്സിക്കാന്‍ വന്ന ധനേഷ് കുണ്ടംകുഴി എന്ന ഓട്ടോ ഡ്രൈവര്‍ക്ക് സ്വര്‍ണ്ണം വീണ് കിട്ടുകയും അത് റിസപ്ഷനില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. യഥാര്‍ത്ഥ ഉടമയെ കണ്ടെത്താന്‍ വേണ്ടി ജീവനക്കാര്‍ സ്വര്‍ണ്ണം കളഞ്ഞ് കിട്ടിയ തിയ്യതിയില്‍ വന്നവരുടെ ഫോണ്‍ നമ്പറില്‍ വിളിച്ച് തെളിവ് സഹിതം ഉടമയെ കണ്ടെത്തിയത്. ഇന്ന് രാവിലെ ആശുപത്രി സൂപ്രണ്ട് ഡോ. ബി. സന്തോഷ് കുമാറും ജീവനക്കാരും ഉടമയായ സന്ധ്യയ്ക്ക് ധനേഷ് കുണ്ടംകുഴിയുടെ സാന്നിധ്യത്തില്‍ സ്വര്‍ണ്ണം തിരിച്ച് നല്കി. മാതൃകാപരമായ പ്രവര്‍ത്തനത്തിന് ധനേഷ് കുണ്ടംകുഴിയെ ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍ അഭിനന്ദിച്ചു.
