കാഞ്ഞങ്ങാട്: കാസര്‍കോട് കെ ജി എം ഒ എ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. ജില്ല പ്രസിഡന്റ് ആയി ഡോ ഷിന്‍സി വി കെ,സെക്രട്ടറിയായി ഡോ. ശ്രുതി വി, ട്രഷറര്‍ ആയി ഡോ. ഗോപി വി എന്നിവര്‍ ആണ് സ്ഥാനമേറ്റത്. ഡോ ഷമീമ തന്‍വീര്‍ അധ്യക്ഷയായിരുന്നു ഔദ്യോഗിക ചടങ്ങിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് ഡോ.സുനില്‍ പി കെ നിര്‍വഹിച്ചു. സംസ്ഥാന ട്രഷറര്‍ ഡോ.അനൂപ് വി എസ്,മാനേജിങ് എഡിറ്റര്‍ ഡോ. മുരളീധരന് എം,നോര്‍ത്ത് സോണ്‍ വൈസ് പ്രസിഡന്റ് ഡോ.അജിത് കുമാര്‍ സി, നോര്‍ത്ത് സോണ്‍ ജോയ്ന്റ് സെക്രട്ടറി ഡോ. വിപിന്‍ വര്‍ക്കി, കോഴിക്കോട് സെക്രട്ടറി ഡോ അഫ്സല്, സംസ്ഥാന സമിതി അംഗങ്ങളായ ഡോ. സച്ചിന് കെ സി, മുന്‍ സംസ്ഥാന ട്രഷറര്‍ ഡോ ജമാല്‍ അഹമ്മദ്, മുന്‍ ജില്ലാ കമ്മിറ്റി അംഗം ഡോ. സുകു സി എന്നിവര്‍ സംസാരിച്ചു.
കെ ജി എം ഒ എ യുടെ മുന്‍കാല സമരങ്ങളെക്കുറിച്ചും അതില്‍ നിന്നും അംഗങ്ങള്‍ക്കുണ്ടായ നേട്ടങ്ങളെ കുറിച്ചും സംസ്ഥാന പ്രസിഡന്റ് ഡോ.സുനില്‍ പി കെ അംഗങ്ങളോട് പങ്കുവെച്ചു. അംഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം ആണ് ഒരു സംഘടനയുടെ ശക്തി എന്ന് സംസ്ഥാന എഡിറ്റര്‍ എം മുരളീധരന് അഭിപ്രായപെട്ടു. കഴിഞ്ഞവര്‍ഷത്തെ മികച്ച ബ്രാഞ്ചിലുള്ള പ്രോത്സാഹന അവാര്‍ഡും സെക്രട്ടറിയുടെ പ്രോത്സാഹന അവാര്‍ഡും കരസ്ഥമാക്കിയ കാസര്‍കോട് ജില്ലയെ അഭിനന്ദിച്ചു.കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് സെക്രട്ടറിയും ട്രഷററും അവതരിപ്പിച്ചു. ഒഴിഞ്ഞുകിടക്കുന്ന പോസ്റ്റുകള്‍ അടിയന്തിരമായി നികത്തണം, ആശുപത്രി അക്രമണങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ഭയത്തോട് കൂടിയാണ് ജീവിക്കുന്നത്. ജീവഭയമില്ലാതെ ജോലി ചെയ്യുവാനുള്ള സാഹചര്യം ഒരുക്കുന്നതിന് വേണ്ട എല്ലാ പ്രവര്‍ത്തനങ്ങളും കെ ജി എം ഒ എ യുടെ ഭാഗത്തുനിന്നും ഉണ്ടാകും. സെക്രട്ടറി ഡോ. ശ്രുതി നന്ദി പറഞ്ഞു.
