മടിക്കൈ: ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ ഓട്ടോ ഡ്രൈവര്‍ മരിച്ചു.
ബിഎംഎസ് പ്രവര്‍ത്തകനും മാവുങ്കാലിലെ ഓട്ടോറിക്ഷ ഡ്രൈവറുമായ ഏച്ചിക്കാനം ബര്‍മ്മത്തട്ട് സ്വദേശി പി. കുമാരന്‍ (50) ആണ് ഇന്ന് രാവിലെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിച്ചത്. ഇന്നലെയാണ് കുമാരനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. മൃതശരീരം മാവുങ്കാല്‍ ഓട്ടോ സ്റ്റാന്‍ഡില്‍ പൊതുദര്‍ശനത്തിന് വെച്ചു. സംഘപരിവാര്‍ പ്രസ്ഥാനത്തിന്റെ നിരവധി നേതാക്കളും പ്രവര്‍ത്തകരും ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരും അമ്മമാരും അടക്കം നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിച്ചു. പിതാവ് കൊട്ടന്‍. മാതാവ് കാരിച്ചി.സഹോദരങ്ങള്‍: പി.കൃഷ്ണന്‍ (ആര്‍എസ്എസ് കാഞ്ഞങ്ങാട് ജില്ലാ പ്രൗഢപ്രമുഖ് ) , ഓമന, അച്യുതന്‍, സുമതി (കാനത്തില്‍).
