മാവുങ്കാലില്‍ നിര്‍ത്തിയിട്ട ജെസിബിക്ക് ഇടയില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി

മാവുങ്കാല്‍: നിര്‍ത്തിയിട്ട ജെസിബിക്ക് ഇടയില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. മാവുങ്കാലില്‍ സുബ്രഹ്മണ്യന്‍ കോവിലിന് പരിസരത്തെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന സ്ഥലത്താണ് നെല്ലിക്കാട് സ്വദേശി
സുരേന്ദ്ര മോഹനനെ ( മോഹനന്‍ 63) മരിച്ച നിലയില്‍ കണ്ടത്. ഇയാള്‍ക്ക് മറവിരോഗം ഉള്ളതായി പറയപ്പെടുന്നു. ഇന്ന് ഉച്ചമുതല്‍ കാണ്മാനില്ലായിരുന്നു. മകന്‍ അന്വേഷിക്കുന്നതിനിടെ മാവുങ്കാല്‍ കണ്ടിരുന്നുയെന്നാണ് വിവരം ലഭിച്ചത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ അന്വേഷിക്കുന്നതിനിടയിലാണ് അഞ്ച് മണിയോടെ മാവുങ്കാലിലെ തറവാട് വീടിന് സമീപത്ത് ജെസിബിക്കിടയില്‍ മരിച്ചു കിടക്കുന്നതായി കണ്ടത്.

 

error: Content is protected !!