കാഞ്ഞങ്ങാട് കേരള എന്‍ ജി ഒ യൂണിയന്‍ ഹോസ്ദുര്‍ഗ് ഏരിയ 63 വാര്‍ഷിക സമ്മേളനം കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് ഹാളില്‍ വെച്ച് നടന്നു. സമ്മേളനം യൂണിയന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് പി വി രഞ്ജിത്ത് അദ്ധ്യക്ഷനായി. രൂപേഷ് കെ പി രക്തസാക്ഷി പ്രമേയവും ജയേഷ് എ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി ടി വി ഹേമലത പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഗംഗാധരന്‍ വി കെ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പി കെ വിനോദ് , ബി വിജേഷ്, വി ജഗദീഷ്, എ വേണുഗോപാലന്‍, എം സുനില്‍കുമാര്‍, പി ഡി രതീഷ് എന്നിവര്‍ സംസാരിച്ചു. ടി ചിന്താമണിയുടെ താല്‍കാലിക അദ്ധ്യക്ഷതയില്‍ പുതിയ കമ്മറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുത്തു. സി.കുഞ്ഞികൃഷ്ണന്‍ (പ്രസിഡണ്ട്), കെ രാജീവന്‍, കെ സവിത (വൈസ് പ്രസിഡണ്ട്), ജയേഷ് എ (സെക്രട്ടറി), ശ്രീകാന്ത് എച്ച് എസ്, പ്രദീപന്‍ മരക്കാപ്പ് (ജോയിന്റ് സെക്രട്ടറി), രൂപേഷ് കെ പി (ട്രഷറര്‍).
