പെരിയ അംബേദ്കര്‍ വിദ്യാനികേതന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വാര്‍ഷികാഘോഷം

പെരിയ അംബേദ്കര്‍ വിദ്യാനികേതന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വാര്‍ഷികാഘോഷം FLORAISON – 2026 നടന്നു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് ഡോ. സി. കെ സബിത ഉദ്ഘാടനം ചെയ്തു. മാസ്റ്റര്‍. ആദ്വിക് രാജ് മുഖ്യാതിഥിയായിരുന്നു. പ്രിന്‍സിപ്പാള്‍ പി സുനില്‍കുമാര്‍ സ്വാഗതവും ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റര്‍ എ ബിപുലാറാണി അദ്ധ്യക്ഷതയും വൈസ് പ്രിന്‍സിപ്പാള്‍ എം അജിതമോള്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അംബേദ്കര്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജയചന്ദ്രന്‍ കീഴോത്ത്, പി.ടി.എ പ്രസിഡണ്ട് എസ്.സത്യന്‍, പി.ആര്‍.ഒ സി. മുഹമ്മദ് കുഞ്ഞി എന്നിവര്‍ കഴിഞ്ഞ വര്‍ഷം യു.എസ്. എസ് നേടിയ വിദ്യാര്‍ത്ഥികളെയും ക്ലാസ്സില്‍ പ്രാവീണ്യം നേടിയ കുട്ടികളെയും അനുമോദിച്ചു. വിദ്യാരംഗം കണ്‍വീനര്‍ ബാലന്‍ കുന്നുമ്മല്‍ ആശംസയും റിനാ ഖദീജ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി.

 

error: Content is protected !!