വാഴക്കോട് തുമ്പയില്‍ ചാമുണ്ഡേശ്വരി ദേവസ്ഥാനം കളിയാട്ടം നാളെ മുതല്‍

കോട്ടപ്പാറ :വാഴക്കോട് തുമ്പയില്‍ ചാമുണ്ഡേശ്വരി ദേവ സ്ഥാനം കളിയാട്ട മഹോല്‍സവം ഫെബ്രുവരി 3 മുതല്‍ 6 വരെ നടക്കും. 3ന് രാവിലെ 10ന് വിവിധ പ്രാദേശിക സമിതി കളുടെ കലവറ ഘോഷയാത്ര.വൈകീട്ട് 7ന് വാഴക്കോട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നിന്നു ദീപവും തിരിയും എഴുന്നള്ളത്തോടു കൂടി കളിയാട്ടത്തിന് തുടക്കമാകും.
രാത്രി 8ന് പ്രദേശത്തെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന നാട്ടരങ്ങ് പരിപാടി.
4 ന് രാത്രി 8 ന്
പുന്നാട് പൊലിക ഫോക്ക് മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുന്ന ഫോക്ക് മ്യൂസിക്കല്‍ നൈറ്റ്. 5 ന് രാത്രി 8 ന്
ഗോകുലനാട്ട്യ കോഴിക്കോട് അവതരിപ്പിക്കുന്ന വീരനാട്യം.6ന് പുലര്‍ച്ചെ 4ന് വിഷ്ണുമൂര്‍ത്തി യുടെ പുറപ്പാട്, ഉച്ചക്ക് 2.30ന് ചാമുണ്ഡിയമ്മയുടെ പുറപ്പാട്, തുടര്‍ന്ന് ഗു ളികന്‍ തെയ്യം, തേങ്ങയേറ്, രാത്രി 8 ന് വിളക്കിലരിയോടുകൂടി ഉത്സവത്തിന് സമാപനം.ഉല്‍സവ ദിവസങ്ങളില്‍
പകല്‍
രാവിലെ 10ന് വി ഷ്ണുമൂര്‍ത്തി, ഉച്ചക്ക് 2.30ന് ചാമുണ്ഡിയമ്മ, തുടര്‍ന്നു ഗുളികന്‍ തെയ്യവും രാത്രി
9ന് ചാമുണ്ഡിയമ്മയുടെ കുളിച്ചുതോറ്റം, 11ന് വിഷ്ണുമൂര്‍ത്തി യുടെ കുളിച്ചുതോറ്റവും
ഉച്ചക്ക് അന്ന പ്രസാദ വിതരണം നടക്കും.

 

error: Content is protected !!