പെരിയ 1995-96 എസ്എസ്എല്‍സി ബാച്ച് കൂട്ടായ്മയായ വേര്‍പിരിയാത്തിടം ജനറല്‍ ബോഡിയോഗം നടന്നു

പെരിയ. ജിഎച്ച്എസ്എസ് പെരിയ 199596 എസ്എസ്എല്‍സി ബാച്ച് കൂട്ടായ്മയായ വേര്‍പിരിയാത്തിടം ഏഴാമത് വാര്‍ഷിക ജനറല്‍ ബോഡിയോഗം പെരിയ ജിഎല്‍പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. മോട്ടിവേഷന്‍ പ്രാസംഗികനും ,കലാകാരനുമായ ബാലചന്ദ്രന്‍ കൊട്ടോടി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു . വേര്‍പിരിയാത്തിടം പ്രസിഡന്റ് രതീഷ്മഠത്തില്‍ അദ്ധ്യക്ഷനായി. സെക്രട്ടറി പ്രസീത പാക്കം സ്വാഗതം പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടവതരിപ്പിച്ചുകൊണ്ട് സെക്രട്ടറിയും ,വരവ് ചിലവ് കണക്കുകളവതരിപ്പിച്ച് ട്രഷറര്‍ ഹേമയും സംസാരിച്ചു. കലാകായിക, വൈജ്ഞാനിക,വിദ്യാഭ്യാസ രംഗങ്ങളില്‍ മികച്ച പ്രകടനം നടത്തിയ വേര്‍പിരിയാത്തിടം കുടുംബാംഗങ്ങളെ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു .
യുഎഇ കമ്മറ്റിയുടെ ആശംസകളറിയിച്ച് കെ. സജീഷ് കെ. സംസാരിച്ചു. സുനിത കായക്കുളം (പ്രസിഡന്റ്),മനോജ് പെരിയ,വിനീഷ് ആയമ്പാറ (വൈസ് പ്രസിഡന്റുമാര്‍), കെ.വി.പ്രസീത (സെക്രട്ടറി),സുരേഷ് കായക്കുളം ,ഷാജു മഠത്തില്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ഹേമ പെരിയ (ട്രഷറര്‍),മുകുന്ദന്‍ തോക്കാനംമൊട്ട (ജോയന്റ് ട്രഷറര്‍), തുടങ്ങി പത്തൊമ്പതംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയെ യോഗം ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു . ട്രഷറര്‍ ഹേമ നന്ദി
പറഞ്ഞു.

error: Content is protected !!