കാഞ്ഞങ്ങാട് : ഗാന്ധിജിയേ ഓര്‍ക്കണം കേരളത്തെ കാക്കണം.എന്ന മുദ്രാവാക്യവുമായി ജനുവരി 30 ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തില്‍ വര്‍ഗീയതയേക്കെതിരെ ഡിവൈഎഫ്‌ഐ , അഖിലേന്ത്യാ ജനാധിപത്യമഹിള അസോസിയേഷന്‍, എസ്എഫ്‌ഐiഎന്നിവരുടെ ജില്ലാ കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ബഹുജന സംഗമം നടത്തി. അലമിപ്പള്ളിയില്‍ ഡിവൈഎഫ്‌ഐകേന്ദ്ര കമ്മിറ്റി അംഗം ജെയ്ക്ക് സി തോമസ് ഉദ്ഘാടനം ചെയ്തു. മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ബേബി ബാലകൃഷ്ണന്‍ അധ്യക്ഷനായി. വി വി രമേശന്‍, ഇ പത്മവതി, എം സുമതി,കെ ചന്ദ്രമ, ഷാലു മാത്യു,കെ സബീഷ്, കെ പ്രണവ്, ഋഷിത സി പവിത്രന്‍, എന്നിവര്‍ സംസാരിച്ചു ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് സ്വാഗതം പറഞ്ഞു.
