പെരിയ: കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷണേഴ്‌സ് യൂണിയന്‍ (കെ.എസ് എസ് പിയു) 34ാം വാര്‍ഷിക സമ്മേളനം പെരിയ കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ സെക്രട്ടറി പി കുഞ്ഞമ്പു നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റി അംഗം പി. കരുണാകരന്‍ നായരുടെ അദ്ധ്യക്ഷനായി. ജില്ലാ കമ്മറ്റിയംഗം എം. കുഞ്ഞിഗോവിന്ദന്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി എം. വി. ദാമോധരന്‍കുട്ടി പ്രവര്‍ത്തന റിപ്പോര്‍ട്ടും കോരന്‍ ശ്രീവത്സം ട്രഷറര്‍ വരവ്‌ചെലവ് കണക്കും അവതരിപ്പിച്ചു. റിപ്പോര്‍ട്ട് ചര്‍ച്ചയില്‍ വി കുമാരന്‍ മാസ്റ്റര്‍, എം. ചന്ദ്രന്‍, പി. കെ. കുമാരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി കെ. ചന്ദ്രശേഖരന്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ വി, കമ്മാരന്‍ നായര്‍, ബ്ലോക്ക് കമ്മറ്റി അംഗം വി. കേളുമാസ്റ്റര്‍, വി. കുമാരന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. എം. ചന്ദ്രന്‍ ശ്രീശൈലം പ്രമേയവും, വി. സുരേന്ദ്രന്‍ മാസ്റ്റര്‍ അനുശോചന പ്രമേയവും അവതരി പ്പിച്ചു. വി. കുഞ്ഞികൃഷ്ണന്‍ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി വരണാധികാരിയായിരുന്നു. വി, വി വിലാസിനി ടീച്ചര്‍ സ്വാഗതവും. എ. കരുണാകരന്‍ നായര്‍ തന്നിത്തോട് നന്ദിയും പറഞ്ഞു. കുടിശിഖ ക്ഷാമാശ്വാസം ഉടന്‍ അനുവദിക്കുക. പെരിയ വയോജനകേന്ദ്രത്തില്‍ വെള്ളം എത്തിച്ച് വയോജനങ്ങള്‍ക്ക് പ്രയോജനപ്രദമാക്കുക. ദേശീയ പാത 66ന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തികരിക്കുക എന്നീ പ്രയേമങ്ങളും അവതരിപ്പിച്ചു.
