മടിക്കൈ: പിക്കപ്പ് വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചകഴിഞ്ഞ് 2.30 മണിയോടെ
കാഞ്ഞിരപൊയില്‍ പച്ചക്കുണ്ടിലാണ് അപകടം. കാരാക്കോട് പനങ്ങാട്ട് സ്വദേശി യു നാരായണന് നായര്‍ ( 70 ), പിക്കപ്പ് വാഹനം ഡ്രൈവര്‍ പനങ്ങാട്ട് ഹരിപ്രസാദ് (36), പേര്യ സ്വദേശി സഞ്ജയന് (58) എന്നിവര്‍ക്കാണ് പരിക്കേറ്റത് ഇവരെ മാവുകലിലെ സഞ്ജീവനി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
