ജൂനിയര്‍ റെഡ്‌ക്രോസ്: സംസ്ഥാനത്തെ മികച്ച കൗണ്‍സിലര്‍ എം. കെ പ്രിയ

കാഞ്ഞങ്ങാട്: ഇന്ത്യന്‍ റെഡ് ക്രോസ്സ് സൊസൈറ്റി വിദ്യാലയത്തില്‍ നടപ്പിലാക്കി വരുന്ന ജൂനിയര്‍ റെഡ്‌ക്രോസിന്റെ സംസ്ഥാനത്തെ മികച്ച കൗണ്‍സിലര്‍ പുരസ്‌ക്കാരം വെള്ളിക്കോത്ത് മഹാകവി പി.സ്മാരക ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്റി സ്‌കൂളിലെ ജെ.ആര്‍.സി.കൗണ്‍സിലറായ ശ്രീമതി എം.കെ പ്രിയ ടീച്ചര്‍ക്ക് ലഭിച്ചു.സാമൂഹിക പ്രതിബദ്ധതയും, വൈവിധ്യവുമായ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ജൂനിയര്‍ റെഡ്‌ക്രോസ് വെള്ളിക്കോത്തിന് ജില്ലയിലെ മികച്ച യൂണിറ്റിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. ജില്ലയിലെ മികച്ച ജെ.ആര്‍.സി കൗണ്‍സിലര്‍ എന്ന അംഗീകാരത്തെ തുടര്‍ന്നാണ് സംസ്ഥാനത്തെ മികച്ച കൗണ്‍സിലര്‍ അവാര്‍ഡ് ലഭിച്ചത്. സ്‌പെഷലിസ്റ്റ് കുട്ടികളെ പ്രവര്‍ത്തന പങ്കാളികളാക്കുകയും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്ത് സാമൂഹിക പ്രതിബന്ധതയുള്ള പ്രവര്‍ത്തനങ്ങളാണ് വിദ്യാലയത്തില്‍ ജെ.ആര്‍.സി കേഡറ്റ് ഏറ്റെടുത്ത് നിര്‍വഹിച്ചിട്ടുള്ളത്. ലഹരിക്കെതിരെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ സദസ്സ്, സൈക്കിള്‍ റാലി, ഫ്‌ലാഷ് മോബ്, കടകളും വീടുകളും കയറിയിറങ്ങി ലഘുലേഖ വിതരണം ചെയ്ത് ബോധവല്‍കരണ പരിപാടികളിലൂടെ സമൂഹത്തെ ഉദ്‌ബോധിപ്പിക്കാനും വിജയിപ്പിക്കാനും സാധിച്ചിട്ടുണ്ട്. തുടര്‍ച്ചയായി കുറേ വര്‍ഷങ്ങളായി വെള്ളിക്കോത്തെ ജെ.ആര്‍.സി. കേഡറ്റ്‌സ് ആണ് ജീന്‍ ഹെന്‍ട്രി ഡ്യൂന്റ്ക്വി’സ് മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ക്വിസ് മത്സര പരിപാടികളില്‍ പങ്കെടുത്ത് വരുന്നത്.ദിനാചരണങ്ങളുടെ ഭാഗമായി മ്യൂസിക്കല്‍ യോഗ ഫ്യൂഷന്‍ പ്രോഗ്രാം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, വയോജന പരിപാലനം, വിദ്യാലയങ്കണം ഹരിതാഭമാക്കല്‍ തുടങ്ങി വ്യത്യസ്ത പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചുവരുന്നു.

 

error: Content is protected !!