നീലേശ്വരം :നീലേശ്വരം പോലീസ് ‘സോക്കര്‍ 2026 ‘ യാത്രയയപ്പ് ഫുട്ബോള്‍ നടത്തി. ഈ മാസം 31 ന് സര്‍വീസില്‍ നിന്നും വിരമിക്കുന്ന സബ് ഇന്‍സ്പെക്ടര്‍ മധുസൂദനന് മടിക്കൈ, നീലേശ്വരം പോലിസ് സ്റ്റേഷനില്‍ നിന്നും അമ്പലത്തറ പോലീസ് സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ആയി പോകുന്ന സ്പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ മഹേന്ദ്രന് എന്നിവര്‍ക്കുള്ള യാത്രയയപ്പ് പരിപാടിയുടെ ഭാഗമായി നീലേശ്വരം സ്റ്റേഷന് സോക്കര്‍ ഫുട്ബോള്‍ ടീമും പതിമൂന്നാമന്‍ സോക്കര്‍ ഫുട്ബോള്‍ ടീമും സംയുക്തമായി യാത്രയയപ്പ് ഫുട്ബോള്‍ മത്സരം നടത്തിയത്. നീലേശ്വരം സബ് ഇന്‍സ്പെക്ടര്‍ ജി ജിഷ്ണു ഉദ്ഘാടനം ചെയ്തു. സബ് ഇന്‍സ്പെക്ടര്‍ കെ വി രതീശന്റെ അധ്യക്ഷനായി. സ്റ്റേഷന് പി ആര് ഒ . കെ വി പ്രകാശന് സ്വാഗതവും ജനമൈത്രി ഓഫീസര്‍ ദിലീഷ് കുമാര്‍ നന്ദിയും പറഞ്ഞു.
