പത്മഭൂഷന്‍ വെള്ളാപ്പള്ളി നടേശനെ മഹാകവി എസ് രമേശന്‍ നായര്‍ സ്മൃതി ട്രസ്റ്റ് ആദരിച്ചു

കണിച്ചുകുളങ്ങര: പത്മഭൂഷന്‍ പുരസ്‌കാരം ലഭിച്ച എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മഹാകവി എസ് രമേശന്‍ നായര്‍ സ്മൃതി ട്രസ്റ്റ് ഭാരവാഹികള്‍ കണിച്ചുകുളങ്ങരയിലെ ഭവനത്തില്‍ വെച്ച് ആദരിച്ചു. ട്രസ്റ്റ് ചെയര്‍മാന്‍ സുകുമാരന്‍ പെരിയച്ചൂരും ജനറല്‍ സെക്രട്ടറി എസ് പി ഷാജിയും ചേര്‍ന്ന് പൊന്നാടയണിയിച്ചു. ഈ പുരസ്‌കാരം തനിക്കു ലഭിച്ചതല്ലെന്നും തന്റെ സമുദായത്തിന്റെ പുരോഗതിക്കും ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിച്ചതിനുള്ള അംഗീകാരമാണന്നും ഈ അംഗീകാരം സമുദായത്തിനും പൊതുസമൂഹത്തിനും സമര്‍പ്പിക്കുന്നുവെന്നും മറുമൊഴിയില്‍ പറഞ്ഞു. രാജന്‍ മുളിയാര്‍, ഷീല പുത്തന്‍ കണ്ടത്തില്‍, രാജി ഇട്ടമ്മല്‍ എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!