കാഞ്ഞങ്ങാട് കാസര്‍കോടിനെ നിക്ഷേപസൗഹൃജില്ലയാക്കി മാറ്റുമെന്നും സമഗ്രവികസനത്തിലൂടെ ജില്ലയുടെ മുഖഛായ മാറ്റുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം. കാഞ്ഞങ്ങാട് പ്രസ് ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസിഡന്റ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യമേഖലയില്‍ നിന്നുള്ള നിക്ഷേപം നിയമാനുസൃതമായും ചട്ടങ്ങള്‍ പാലിചച്ചും സ്വീകരിച്ചുകൊണ്ടുള്ള വികസനനയമാണ് ഉദ്ദേശിക്കുന്നത്.
ജില്ലാപഞ്ചായത്തിലെ കഴിഞ്ഞ എല്‍ഡിഎഫ് ഭരണസമിതി തുടങ്ങിവെച്ച വികസനപദ്ധതികളെല്ലാൈം പൂര്‍ത്തീകരിക്കും. സുദീര്‍ഘമായ കാഴ്ചപ്പാടിലൂടെ വിവിധ വകുപ്പുകളുമായും ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ട് നൂതന ആശയങ്ങളിലൂന്നിയുള്ള വികസന പദ്ധതിക്കായിരിക്കും ഇപ്പോഴത്തെ ഭരണസമിതി മുന്‍തൂക്കം നല്‍കുക.പുതിയ കാലത്തെ സാധ്യതകള്‍ കണക്കിലെടുത്തായിരിക്കും അഞ്ചുവര്‍ഷക്കാലത്തേക്കുള്ള പദ്ധതികള്‍ നടപ്പിലാക്കുക. ഇതിനുവേണ്ടി പുതിയ വികസനക്യാന്പയിന് തന്നെ ജില്ലാ പഞ്ചായത്ത് തുടക്കമിട്ടിരിക്കുകയാണ്. നൂതന ആശയങ്ങളിലൂന്നിയുള്ള വികസനപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാകുന്നതിനായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംരംഭകരും അടക്കമുള്ളവരെ ഉള്‍പ്പെടുത്തിയുള്ള യോഗങ്ങള്‍ ചേരും. യോഗത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ഓണ്‍ലൈനിലൂടെ അതിനുള്ള അവസരം നല്‍കും. ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും കൂടുതല്‍ മുന്നേറ്റങ്ങളുണ്ടാക്കാനാവശ്യമായ ഇടപെടല്‍ നടത്തും. ജില്ലാ ആശുപത്രിയില്‍ കൂടുതല്‍ കെട്ടിടസൗകതര്യങ്ങളും ഹൃദയം, വൃക്ക സംബന്ധിച്ച കൂടുതല്‍ മെച്ച ചികില്‍സാസൗകര്യങ്ങളും ഒരുക്കും. ജില്ലാആശുപത്രി കോന്പൗണ്ടില്‍ നിര്‍മ്മിച്ച കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ച് ആറു മാസത്തിനകം തുറന്നുകൊടുക്കും. ചട്ടഞ്ചാലിലെ ഓക്‌സിജന്‍ പ്ലാന്റ് കാലതാമസം വരുത്താതെ പൂര്‍ണ പ്രവര്‍ത്തനസജ്ജമാക്കുന്നതകിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. ജില്ലാ പഞ്ചായത്തിന് കീഴില്‍ നിര്‍മ്മിക്കുന്ന റോഡുകളുടെയും പാലങ്ങളുടെയും പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കും. ഭൂരിഭാഗം സ്‌കൂളുകള്‍ക്കും ആധുനിക രീതിയിലുള്ള കെട്ടിടങ്ങളുണ്ടെങ്കിലും അതില്ലാത്ത ചില സ്‌കൂള്‍ കെട്ടിടങ്ങളുടെ നവീകരണം നടത്താന്‍ നടപടി സ്വീകരിക്കും. കാസര്‍കോട് ജില്ലക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. 1000 കോടി രൂപയുടെ വികസന പദ്ധതികളാണ് ജില്ലയില്‍ നടപ്പാക്കിയത്. അതിവേഗറെയില്‍വെ പദ്ധതിയില്‍ നിന്ന് കാസര്‍കോടിനെ ഒഴിവാക്കിയ കേന്ദ്രനിലപാട് തിരുത്തിക്കാന്‍ മുഖ്യമന്ത്രി ക്ക് ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്ത് നിവേദനം നല്‍കുമെന്നും ആവശ്യം പരിഗണിക്കപ്പെട്ടില്ലെങ്കില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായ കൂട്ടായ്മ രൂപ്പെടുത്തി തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെംന്നും സാബു എബ്രഹാം പറഞ്ഞു. കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡന്റ് ഫസലു റഹ്മാന്‍ അധ്യക്ഷനായി. സെക്രട്ടറി ബാബു കോട്ടപ്പാറ സ്വാഗതം പറഞ്ഞു.
