കാഞ്ഞങ്ങാട് കവ്വായി മോലോത്തുംകുഴി ശ്രീകൃഷ്ണപുരം ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞവുംആണ്ട് മഹോത്സവം ജനുവരി 31 മുതല്‍ ഫെബ്രുവരി 8 വരെ തീയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 31 ന് രാവിലെ 10 മണിക്ക് കലവറ നിറയ്ക്കല്‍ ഘോഷയാത്ര. വൈകീട്ട് 5ന് യജ്ഞാചാര്യന്‍ ബ്രഹ്മശ്രീ മാങ്കുളം ഗോവിന്ദന് നമ്പൂതിരിക്ക് വരവേല്‍പ്പ്. തുടര്‍ന്ന് ഭാഗവത മാഹാത്മ്യം പാരായണവും പ്രഭാഷണവും. രാത്രി 8 ന് വാഴക്കോട് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം ഭജന സമിതിയുടെ ഭജന. ഫെബ്രവരി 1 ന് രാവിലെ 6.30 മുതല്‍ പാരായണവും പ്രഭാഷണവും. വൈകീട്ട് 7 മണിക്ക് മോലോത്തുംകുഴി മാതൃസമിതിയുടെ നേതൃത്വത്തില്‍ സര്‍വ്വ ഐശ്വര്യ വിളക്ക് പൂജ. തുടര്‍ന്ന് സര്‍വ്വ മംഗള ഭജന സമിതിയുടെ ഭജന, കുണിത ഭജന.
2 ന് രാവിലെ പാരായണം, പ്രഭാഷണം. വൈകീട്ട് ശ്രീകൃഷ്ണ ഭജന ബളകയുടെ കുണിത ഭജന, ബല്ലാത്തപ്പന് ക്ഷേത്ര മാതൃ സമിതിയുടെ ഭജന.
3 ന് പാരായണം പ്രഭാഷണം ശേഷം വൈകീട്ട് 7 മണിക്ക് വി. ടി.സുധാകരന് നയിക്കുന്ന ആര്‍ട്ട് ഫോറം കാഞ്ഞങ്ങാട് അവതരിപ്പിക്കുന്ന മെലഡി നൈറ്റ് . തുടര്‍ന്ന് നൃത്യ നൃത്തങ്ങള്‍. 4 ന് രാവിലെ പാരായണം പ്രഭാഷണം, വൈകീട്ട് 6ന് ശ്രീ കൃഷ്ണ അവതാര ഘോഷയാത്ര തോയമ്മല്‍ അയ്യപ്പ ഭജന മഠത്തില്‍ നിന്നും. തുടര്‍ന്ന് ശ്രീ ബല്ലത്തപ്പന്‍ ക്ഷേത്ര മാതൃ സമിതിയുടെ കൈകൊട്ടിക്കളി തിരുവാതിരക്കളി.
5 ന് പാരായണം പ്രഭാഷണം വൈകീട്ട് 6ന് രുക്മിണി സ്വയംവര ഘോഷയാത്ര അറയില്‍ ഭഗവതി ദേവാലയത്തില്‍ നിന്ന് പുറപ്പെടുന്നു. തുടര്‍ന്ന് മോലോത്തുംകുഴി ക്ഷേത്ര മാതൃ സമിതിയുടെ തിരുവാതിരക്കളി.
6 ന് രാവിലെ പാരായണം പ്രഭാഷണം. വൈകീട്ട് 7 മണിക്ക് പ്രദേശവാസികള്‍ അവതരിപ്പിക്കുന്ന കോല്‍ക്കളി. തുടര്‍ന്ന് മുരളീരവം ഓര്‍ക്കസ്ട്ര കാഞ്ഞങ്ങാട് അവതരിപ്പിക്കുന്ന ഭക്തി ഗാനമേള.
6 രാവിലെ പാരായണം പ്രഭാഷണം, ഉച്ചയ്ക്ക് 12 മണിക്ക് സമര്‍പ്പണം, അവഭ്രുത സ്നാനം, ദക്ഷിണയോടെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് സമാപനം. വൈകീട്ട് 5.30 ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേക്കാട്ടില്ലത്ത് പത്മനാഭ പട്ടേരിക്ക് വരവേല്‍പ്പ്, ആചാര്യവരണം, ശുദ്ധികര്‍മങ്ങള്‍, 6.30ന് കലാദേവി ഹരിദാസിന്റെ സോപാന സംഗീതം. തുടര്‍ന്ന് കുന്നുമ്മല്‍ ശ്രീ ലക്ഷ്മി നരസിംഹ മൂര്‍ത്തി ഭജന സമിതിയുടെ ഭജന. 8 ന് രാവിലെ 7 മണിക്ക് മഹാഗണപതി ഹോമം.താന്ത്രിക കര്‍മ്മങ്ങള്‍. 10.30 മണിക്ക് മോലോത്തൂംകുഴി ക്ഷേത്ര ഭജന സമിതിയുടെ ഭജന. ഉച്ചയ്ക്ക് 12 മണിക്ക് മഹാപൂജ. തുലാഭാരം. 12.30 മണി മുതല്‍ അന്നദാനം.വൈകീട്ട് 6 മണിക്ക് ദീപാരാധന, തായമ്പക, ഹവിസ് പൂജ, ശ്രീഭൂത ബലി, തിടമ്പ് നൃത്തത്തോട് കൂടി ആണ്ട് മഹോത്സവത്തിന് സമാപനം.വാര്‍ത്ത സമ്മേളനത്തില്‍ ചെയര്മാന് കെ. വേണുഗോപാലന്‍ നമ്പ്യാര്‍, വര്‍ക്കിംഗ് ചെയര്മാന് എം. കുഞ്ഞികൃഷ്ണന്, സെക്രട്ടറി രാജേന്ദ്രന്, ജോ. സെക്രട്ടറി അഭിലാഷ് തോയമ്മല്‍ എന്നിവര്‍ സംബന്ധിച്ചു.
